സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് 10 ഇന്ത്യക്കാര്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നജ്‌റാന്‍: (www.kvartha.com 15.07.2017) സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് 10 ഇന്ത്യക്കാര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീപിടിച്ച വീടിന് ജനലുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപോര്‍ട്ട്. വിവരമറിഞ്ഞ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ ജിദ്ദയില്‍ നിന്നും നജ്‌റാനിലേയ്ക്ക് തിരിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഡല്‍ഹിയില്‍ പറഞ്ഞു.

അഗ്‌നിബാധയില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായമാവശ്യപ്പെട്ട് വിദ്യ എസ് എന്ന സ്ത്രീ നടത്തിയ അപേക്ഷ ശ്രദ്ധയില്‌പെട്ടതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍.

സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് 10 ഇന്ത്യക്കാര്‍ മരിച്ചു

ഒരാള്‍ കൂടി മരിച്ചതായി റിപോര്‍ട്ടുണ്ട്. അയാള്‍ ഇന്ത്യക്കാരനല്ല. അപകടത്തില്‌പെട്ടവരെല്ലാം ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യക്കാരാണ്.

അഗ്‌നിശമന സേനാംഗങ്ങള്‍ തീകെടുത്തി. ഏഴ് പേര്‍ ശ്വാസം മുട്ടിയാണ് മരിച്ചത്. ആറ് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. നിര്‍മ്മാണതൊഴിലാളികളാണ് അപകടത്തില്‍ അകപ്പെട്ടത്.

ഫൈസലിയ ജില്ലയിലെ ഗോള്‍ഡ് മാര്‍ക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ നാലുപേരും ഇന്ത്യക്കാരാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: At least 10 Indians were killed and six others injured today when a major fire ripped through a windowless house in Saudi Arabia.

Keywords: Gulf, Indians, fire
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia