ADVERTISEMENT
കുവൈറ്റ് സിറ്റി: (www.kvartha.com 20.05.2016) കുവൈറ്റില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തുന്നു. 1951 ന് മുന്‍പ് ജനിച്ച വിദേശികള്‍ കുവൈറ്റ് സന്ദര്‍ശിക്കരുതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുവൈറ്റില്‍ താമസിക്കുന്ന വിദേശിയുടെ സ്പോണ്സര്ഷിപ്പില് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ തീരുമാനമനുസരിച്ച് 1951 ശേഷം ജനിച്ച മാതാപിതാക്കള്‍ക്കോ, സഹോദരങ്ങള്‍ക്കോ മാത്രമേ വിദേശ സ്പോണ്സര്ക്ക് കീഴില്‍ സന്ദര്‍ശക വിസ അനുവദിക്കുകയുള്ളൂ. സ്പോണ്‍സറുടെ ഭാര്യ, മക്കള്‍ എന്നിവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സന്ദര്‍ശക വിസയില്‍ കുവൈറ്റില്‍ എത്തിയ ശേഷം ആശുപത്രികളില്‍ നിന്ന് സൗജന്യ ചികിത്സ നേടുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് കുവൈറ്റ് പാസ്പോര്‍ട്ട് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ മാസിന് അല്‍ ജരാഹ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.