മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു; കുഞ്ഞു വിപിന്‍ യുഎഇയില്‍ തനിച്ചായി; അനുകമ്പയ്‌ക്കൊപ്പം അനാഥ ബാലനെ വലയം ചെയ്ത് വിവാദവും
Oct 3, 2015, 15:51 IST
അല്‍ ഐന്‍: (www.kvartha.com 03.10.2015) തന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തത്തെ കുറിച്ച് അറിയാതെ ആശുപത്രി കിടക്കയിലാണ് ഏഴ് മാസം പ്രായമായ വിപിന്‍. അല്‍ ഐനിലെ വാഹനാപകടത്തില്‍ മരിച്ച വിപിന്റെ മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ ഇതിനിടെ നാട്ടിലെത്തിച്ചു. എന്നാല്‍ വിപിന് അവര്‍ക്കൊപ്പം പറക്കാനായില്ല.
അനുകമ്പയോടും സ്‌നേഹത്തോടും നിരവധി പേരാണ് വിപിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തുന്നത്. എന്നാല്‍ വിപിനെ വലയം ചെയ്ത് വിവാദവുമുയരുന്നുണ്ട്.
അല്‍ ഐനില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിലാണ് വിപിന്‍ അനാഥനായത്. പിതാവ് പൃഥ്വി രാജനും ഗര്‍ഭിണിയായ ഭാര്യ വിനീഷയും കുടുംബ സുഹൃത്ത് കോഷി ദാമോധരനും അപകടത്തില്‍ മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് അപകടത്തില്‌പെട്ടാണ് ദുരന്തമുണ്ടായത്. ബസിലുണ്ടായിരുന്ന മറ്റ് 22 പേര്‍ക്കൊപ്പം വിപിനും രക്ഷപ്പെട്ടു.
ഇന്നലെ (വെള്ളിയാഴ്ച) രാവിലെയാണ് മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് അയച്ചത്. ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയ മൃതദേഹങ്ങള്‍ റോഡ് മാര്‍ഗം നാട്ടിലെത്തിക്കും. തമിഴ്‌നാട്ടിലെ നമക്കല്‍ സ്വദേശികളാണ് രാജനും കുടുംബവും.
വ്യാഴാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് രാജന്റേയും ഭാര്യയുടേയും ദാമോധരന്റേയും മൃതദേഹങ്ങള്‍ അബൂദാബി എയര്‍പോര്‍ട്ടിലേയ്ക്ക് കൊണ്ടുപോയത്. അതിന് മുന്‍പായി ആശുപത്രിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ നിരവധി പേരെത്തിയിരുന്നു.
തവാം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിപിനെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ കൊണ്ടുപോയിരുന്നില്ല. വിപിനെ പരിചരിക്കാനായി രാജന്റെ അയല്‍ വാസിയായ ഒരു സ്ത്രീയെ അല്‍ ഐനിലെത്തിച്ചിരുന്നു. ഇവര്‍ പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു.
ഈ സ്ത്രീക്കൊപ്പം രാജന്റെ ബന്ധുവും അല്‍ ഐനിലെത്തിയിരുന്നെങ്കിലും മൃതദേഹങ്ങള്‍ക്കൊപ്പം അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങിരുന്നു.
ഇതിനിടെ വിപിനെ ദത്തെടുക്കാനായി ചിലര്‍ രംഗത്തെത്തിയത് വിവാദമായി. രാജന്റെ സുഹൃത്തുക്കളായ ദമ്പതികള്‍ വിപിനെ ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് കുട്ടികളില്ല. എന്നാല്‍ രാജന്റെ പിതാവെത്തി കുഞ്ഞിനെ നാട്ടിലേയ്ക്ക് കൊണ്ടുപോകണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. പിതാവ് കുട്ടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്ന അഭിപ്രായവും ഇവര്‍ പങ്കുവെച്ചു.
അതേസമയം അല്‍ ഐന്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ എമിറേറ്റ്‌സിലെ പുരോഹിതര്‍ തുടങ്ങി നിരവധി പ്രമുഖര്‍ വിപിനെ സന്ദര്‍ശിച്ച് ക്ഷേമാന്വേഷണം നടത്തുന്നുണ്ട്.
SUMMARY: Little Vipin is unaware of what is happening in his life. The seven month-old Indian boy is lying on a hospital bed without realising that his parents' bodies have been flown home and he has become the centre of controversy for some people while he is receiving attention and compassion from many others.
Keywords: UAE, Sharjah, Fire, Controversy, Little Vipin,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.