Donations | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി അല്ലു അർജുൻ; പശുവിനെ വിറ്റ് കിട്ടിയ തുക മുതൽ പുസ്തകം വിറ്റ പണം വരെ സംഭാവന; പഠന ചിലവ് ഏറ്റെടുത്തും ഭൂമി നൽകിയും കൈത്താങ്ങ്
സിനിമ താരങ്ങൾ, കലാകാരന്മാർ, സാമൂഹിക പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി.
തിരുവനന്തപുരം: (KVARTHA) വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി പേർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുൻ 25 ലക്ഷം രൂപ കൈമാറി. മലയാള സിനിമയിൽ നിന്നും അമൽ നീരദ് പ്രൊഡക്ഷൻസ് 10 ലക്ഷം രൂപയും നൽകി. ട്രാവൻകൂർ മാറ്റ്‌സ് ആൻഡ് മാറ്റിംഗ് മാനേജ്‌മെന്റും ജീവനക്കാരും ചേർന്ന് 10 ലക്ഷം രൂപയും ചക്കുളത്തുകാവ് ട്രസ്റ്റും ചക്കുളത്തമ്മ സഞ്ജിനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് അഞ്ച് ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
റിട്ട. സുപ്രീം കോടതി ജഡ്ജി അർജിത്ത് പസായത്ത് തന്റെ പിതാവ് വിശ്വനാഥ് പസായത്തിന്റെ ജന്മശതാബ്ദി കമ്മിറ്റിയുടെ പേരിൽ മൂന്ന് ലക്ഷം രൂപയും കെ എസ് എഫ് ഇ തൃശ്ശൂർ സായാഹ്‌ന ശാഖയിലെ സ്‌പെഷ്യൽ ഗ്രേഡ് അസിസ്‌റ്റന്റ് അജിഷ് ഹരിദാസ് വയനാട് കമ്പളക്കാട് കുമ്പളാട് എന്ന സ്ഥലത്തെ 20 സെന്റ് ഭൂമി സർക്കാരിന് കൈമാറുമെന്നും അറിയിച്ചു. ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി 50 ലക്ഷം രൂപ അഭിഭാഷകരിൽ നിന്ന് സമാഹരിച്ചു നൽകുമെന്നും അറിയിച്ചു.
ഇതോടൊപ്പം തന്നെ സിനിമ താരങ്ങൾ, കലാകാരന്മാർ, സാമൂഹിക പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി.
ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനകള്‍
* ചലച്ചിത്രതാരം അല്ലു അർജുൻ - 25 ലക്ഷം രൂപ
* അമൽ നീരദ് പ്രൊഡക്ഷൻസ് - 10 ലക്ഷം രൂപ
* ട്രാവൻകൂർ മാറ്റ്‌സ് ആൻഡ് മാറ്റിംഗ് മാനേജ്‌മെന്റും ജീവനക്കാരും ചേർന്ന് - 10 ലക്ഷം രൂപ
* ചക്കുളത്തുകാവ് ട്രസ്റ്റും ചക്കുളത്തമ്മ സഞ്ജിനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് - അഞ്ച് ലക്ഷം രൂപ
* റിട്ട. സുപ്രീം കോടതി ജഡ്ജി അർജിത്ത് പസായത്ത് തന്റെ പിതാവ് വിശ്വനാഥ് പസായത്തിന്റെ ജന്മശതാബ്ദി കമ്മിറ്റിയുടെ പേരിൽ - മൂന്ന് ലക്ഷം രൂപ
* കെ എസ് എഫ് ഇ തൃശ്ശൂർ സായാഹ്‌ന ശാഖയിലെ സ്‌പെഷ്യൽ ഗ്രേഡ് അസിസ്‌റ്റന്റ് അജിഷ ഹരിദാസ്, വീട് നിർമ്മിക്കാനായി വാങ്ങിയ വയനാട് കമ്പളക്കാട് കുമ്പളാട് എന്ന സ്ഥലത്തെ 20 സെന്റ് ഭൂമി സർക്കാരിന് കൈമാറുമെന്ന് അറിയിച്ചു.
* ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി 50 ലക്ഷം രൂപ അഭിഭാഷകരിൽ നിന്ന് സമാഹരിച്ചു നൽകുമെന്ന് അറിയിച്ചു.
* തൃശ്ശൂർ സ്വദേശി സൈമൺ സി ഡി - മൂന്ന് ലക്ഷം രൂപ
* കെ എ എസ് ഓഫീസേഴ്സ് അസോസിയേഷൻ - രണ്ടര ലക്ഷം രൂപ
* കൊച്ചിൻ കാർഡിയാക് ഫോറം - രണ്ട് ലക്ഷം രൂപ
* എരൂർ സർവീസ് സഹകരണ ബാങ്ക് - രണ്ട് ലക്ഷം രൂപ
* ഡയമണ്ട് പെയിന്‍റ്സ് ഇന്‍റസ്ട്രീസ്, ഏച്ചൂര്‍, കണ്ണൂര്‍ - രണ്ട് ലക്ഷം രൂപ
* പത്തനാപുരം ഗാന്ധിഭവൻ - രണ്ട് ലക്ഷം രൂപ
* അഖില കേരള ഗവ. ആയുർവേദ കോളേജ് അദ്ധ്യാപക സംഘടന (AKGACAS) - രണ്ട് ലക്ഷം രൂപ
* കേരള പോലീസ് അസോസിയേഷൻ എസ് എ പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി - ഒന്നരലക്ഷം രൂപ
* സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ - ഒന്നരലക്ഷം രൂപ
* അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് - 1,12,500 രൂപ
* ‘ഒരു അന്വേഷണത്തിന്റ്റെ തുടക്കം’ എന്ന ചിത്രത്തിലെ താരങ്ങളുടെ വാട്ട്സാപ്പ് കൂട്ടായ്മ സംവിധായകൻ എം എ നിഷാദിന്റ നേതൃത്വത്തിൽ - 1,05,000 രൂപ
* സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് - ഒരു ലക്ഷം രൂപ
* വിജിലൻസ് എസ് പി, ഇ. എസ്. ബിജുമോനും ഭാര്യ ഡോ. ഫെലിഷ്യ ചന്ദ്രശേഖരനും ചേർന്ന് - ഒരു ലക്ഷം രൂപ
* ജെ രാജമ്മ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, തിരുമല - ഒരു ലക്ഷം രൂപ
* യുട്ടിലിറ്റി മിനി ഫാനാന്‍ഷ്യല്‍ സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് - ഒരു ലക്ഷം രൂപ
* ലക്ഷ്യ പിഎസ് സി കോച്ചിങ്ങ് സെന്‍റര്‍ - ഒരു ലക്ഷം രൂപ
* നെടുമ്പ്രം ഗ്രാമപഞ്ചായത്ത് - ഒരു ലക്ഷം രൂപ
* കലക്കാട്ട് ട്രേഡേഴ്സ്, ഇരിഞ്ഞാലക്കുട - ഒരു ലക്ഷം രൂപ
* ഇരിഞ്ഞാലക്കുട സ്വദേശി പറമ്പിൽ ജോൺ - ഒരു ലക്ഷം രൂപ
* ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ഓഫീസേഴ്സ് ഫോറം - ഒരു ലക്ഷം രൂപ
* നെഹ്റു യുവ കേന്ദ്ര സൻഗതൻ സംസ്ഥാന ഡയറക്ടർ അനിൽകുമാർ - ഒരു ലക്ഷം രൂപ
* വ്യവസായമന്ത്രി പി രാജീവിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന പുസ്തകം വിറ്റഴിഞ്ഞ വകയിൽ ആദ്യദിനം ലഭിച്ച തുക, ഹരിതം ബുക്സ് - 75,000 രൂപ
* ദുരന്തത്തിൽ മാതാപിതാക്കള്‍ നഷ്ടപ്പെട്ട പ്ലസ് ടു തലത്തിലുള്ള വിദ്യാര്‍ത്ഥിയുടെ പഠന ചെലവ് ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫ് അറിയിച്ചു.
* എ കെ ജി ലൈബ്രറി എടപ്പള്ളി 50,000 രൂപ
* സെന്‍റ് ഫ്രാന്‍സിസ് സെയ്ല്‍സ് സ്കൂള്‍ വിഴിഞ്ഞം - 49,500 രൂപ
* റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ഷാനവാസ് എസ് എച്ച് - 45,000 രൂപ
* കണ്ണൂർ അഴീക്കോട് രാമജയം യു പി സ്കൂൾ - 44,320 രൂപ
* കരിയര്‍ ആക്കുമെന്‍ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് - 25,000 രൂപ
* ഗുഡ്നെസ് ട്രാവല്‍സ് ആന്‍റ് സര്‍വ്വീസസ് - 38,000 രൂപ
* വർക്കല ചെറിന്നിയൂർ റെഡ് സ്റ്റാർ ആർട്സ്, സ്പോർട്സ് & ലൈബ്രറി - 37,000 രൂപ
* കോഴിക്കോട് നന്മണ്ട സ്വദേശി ആശാരിപടിക്കൽ എ പി ശ്രീധരൻ തന്‍റെ പശുവിനെ വിറ്റ് കിട്ടിയ തുക 17,000 രൂപ
* ജീവന സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ് - 10,000 രൂപ
* തിരൂർ സ്വദേശി ദക്ഷിണ എസ് എൻ - 5000 രൂപ