Controversy | ഗുണ്ടകളോട് വിശാലമനസ്‌ക്കനായ ഭാര്യ ക്ഷമിച്ചിരിക്കുന്നു! ഒരു ഐപിഎസുകാരിക്ക് പറയാൻ പറ്റിയ കഥയോ ഇത്? ആര്‍ ശ്രീലേഖയുടെ രണ്ട് വര്‍ഷം മുമ്പത്തെ വെളിപ്പെടുത്തൽ ചർച്ചയാകുമ്പോൾ 

 
Former DGP Accuses RSS of Plotting to Kill Husband
Former DGP Accuses RSS of Plotting to Kill Husband

Photo: Arranged

● ആർഎസ്എസ് ഗുണ്ടകൾ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു പറഞ്ഞത് 
● ശ്രീലേഖയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി 
● നിരവധി വിമർശനങ്ങൾ ഉയർന്നു.

(KVARTHA) ഇത്രയും സാധുക്കളായിരുന്നോ ആർഎസ്എസ് കൊലപാതകികൾ. സർവീസിലിരുന്ന സമയം ഗുണ്ടകളെ കൈയിൽ കിട്ടിയിട്ട് മാഡം അവന്മാർക്ക് നന്ദി രേഖപ്പെടുത്തി സ്വന്തം പദവിയുടെ വിശ്വാസ്യത കാത്ത് സൂക്ഷിച്ചു അല്ലേയെന്നാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം. 'ഇരുന്ന ഒരു പദവി ഉണ്ടായിരുന്നു. അതിന്റെ വില കളഞ്ഞു കുളിച്ചു. കേരള ജനത മനസിലാക്കിയിരിക്കുന്നു. ശ്രീലേഖ മാഡം  പുതിയ ഒരു പദവി കേന്ദ്രത്തിൽ നിന്നും ആഗ്രഹിക്കുന്നു എന്ന്. അത് അങ്ങ് പറഞ്ഞാൽ പോരെയെന്നും ചിലർ ചോദിക്കുന്നു.

സർവീസിൽ നിന്ന് വിരമിച്ച മുൻ ഡിജിപി ആർ ശ്രീലേഖ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ രണ്ടു വര്‍ഷം മുന്‍പ് ആര്‍എസ്എസിനെതിരെ അവർ നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധയാകർഷിക്കുന്നത്. തന്റെ ഭർത്താവിനെ വധിക്കാൻ ആർഎസ്എസിൻ്റെ ഗുണ്ടാ സംഘം പദ്ധതിയിട്ടിരുന്നുവെന്നും ഭർത്താവിന്റെ ബിജെപി ബന്ധം അറിഞ്ഞതോടെ സംഘം ക്വട്ടേഷനിൽ നിന്ന് പിൻമാറിയെന്നും സാമൂഹ്യമാധ്യമങ്ങളിലെ ഏറെ വൈറലായ വീഡിയോയിൽ ശ്രീലേഖ പറയുന്നുണ്ട്.

ശ്രീലേഖ വീഡിയോയിൽ പറഞ്ഞ വാക്കുകളും അതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രതികരണങ്ങളും ഇങ്ങനെ: 'സ്വന്തം ഭർത്താവിന്റെ ജീവൻ ആർഎസ്എസ് ഗുണ്ടകളിൽ നിന്ന് രക്ഷിക്കാനാണ് സർവീസിൽ നിന്ന് പിരിഞ്ഞ ശേഷം ബിജെപിയിൽ ചേർന്നത്, മുൻ ഡിജിപിയുടെ ഭർത്താവിനെ കൊല്ലാൻ 4 ലക്ഷം രൂപയാണ് ആർഎസ്എസ് ഗുണ്ടകൾ ക്വാട്ടേഷൻ എടുത്തത്, പിന്നേ ഭർത്താവിന്റെ കുടുംബക്കാർ ബിജെപിക്കാർ ആയതുകൊണ്ട് അന്ന് എസ് പി ആയിരുന്ന ശ്രീലേഖയെ  നേരിൽ കണ്ട് ഗുണ്ടകൾ പറഞ്ഞത്രേ, സൂക്ഷിക്കണം ഭർത്താവിന്റെ കുടുംബക്കാർക്ക് ബിജെപിയുമായി ബന്ധമുള്ളതുകൊണ്ട് ഞങ്ങൾ തത്കാലം കൊല്ലുന്നില്ല. ചിലപ്പോൾ വേറേ ആരെങ്കിലും കൊന്നേക്കുമെന്ന്.

പാവം ശ്രീലേഖാ പേടിച്ചുപോയി. മുന്നറിയിപ്പ് കൊടുത്ത ആർഎസ്എസ് ഗുണ്ടകൾക്ക്‌ ചായയും ഉള്ളിവടയും വാങ്ങിക്കൊടുത്ത് തോളിൽ തട്ടി നന്ദിയും പറഞ്ഞു അവരെ മടക്കി അയക്കുമ്പോൾ ശ്രീലേഖാ മാഡത്തിന്റ കണ്ണ് നിറഞ്ഞു തുളുമ്പി, എത്രനല്ല ഗുണ്ടകൾ, ഇവരെ കണ്ടാൽ ആർഎസ്എസുകാരാണെന്ന് പറയുകയേയില്ല. ആ നന്ദി ഇപ്പോൾ പ്രകടിപ്പിച്ചു'. ഈ പറയുന്നത് ശരിയാണെങ്കിൽ ഭർത്താവിനെ  കൊല്ലാൻ ക്വട്ടേഷനെടുത്ത ഗുണ്ടകൾ ഇവരോട് വന്ന് പറഞ്ഞിട്ടും അവരെ വെറുതെ വിട്ടു.  ഇവർ ഭർത്താവിന് വേണ്ടി കൃത്യവിലോപം നടത്തിയെന്നുവേണം ഊഹിക്കാനെന്നും പ്രതികരിക്കുന്നവരുണ്ട്.

അതുകൊണ്ട് തന്നെ ഇവരുടെ പേരിൽ കേസെടുക്കുകയും പെൻഷൻ നിർത്തിവെക്കുകയും, നൽകിയ സർവ്വീസ് പെൻഷൻ തിരിച്ച് പിടിക്കുകയും ആണ് വേണ്ടതെന്നും അവർ ആവശ്യപ്പെടുന്നു. ക്വട്ടേഷൻ സംഘം മുൻപിൽ വന്ന് പറഞ്ഞിട്ടും എസ്‌പിക്ക്‌ കണ്ടെത്താൻ കഴിഞ്ഞില്ല ആരാണ് ക്വട്ടേഷൻ കൊടുത്തതെന്ന്. ഉദ്യോഗസ്ഥനോ അബ്കാരിയോ?  ക്വട്ടേഷൻ കൊലയാളികളെ അമർച്ചചെയ്യാൻ അവസരം മുൻപിൽ വന്നിട്ടും കുന്തംവിഴുങ്ങി ഇരുന്ന ജില്ലാ പോലീസ് മേധാവി. ഇതൊക്കെ പക്കാ ഉഡായിപ്പല്ലേ? എങ്ങനെ ക്രിമിനലുകൾ സധൈര്യം മുൻപിൽ വന്ന് ഇങ്ങനെ വന്ന്  പറയും എന്ന് ആലോചിച്ചു നോക്കൂ!

നമ്മൾ ബിംബമായും ചിന്നമായും കാണുന്ന പലരും നമ്മുടെ കാല് തിരുമ്മാനുള്ള പരുവത്തിലാണന്ന് കാണുമ്പോൾ വല്ലാത്തരു ചളിപ്പ് തോന്നും. എത്ര സിംമ്പിളായിട്ടാണ് മാഡം ഒരു ക്രിമിനൽ ഗൂഡാലോചനയെക്കുറിച്ച് പറയുന്നത്.  അതും എസ്‌പി ആയിരിക്കെ അറിഞ്ഞത്. അതിന് ശേഷം സംസ്ഥാനത്തിൻ്റെ പൊലീസ് മേധാവിയും പാവം. ഇവരൊക്കെ എസ് പിയും ഡിജിപിഒക്കെ ആയതിലാണ് അത്ഭുതം. 'അടിപൊളി ഒരു ഐപിഎസുകാരിക്ക് പറയാൻ പറ്റിയ കഥ. ഇവർക്ക് വല്ല സിനിമയിലും അഭിനയിച്ച് കൂടേ,  ഓസ്കാർ അവാർഡ് കിട്ടും', എന്നും നെറ്റിസൻസ് പരിഹസിച്ചു. ഇതൊക്കെ ഇവിടുത്തെ ആയിരക്കണക്കിനു കാക്കി സേനാംഗങ്ങളെ നാണംകെടുത്താൻ ഉതകുന്നതല്ലെ എന്ന് ഭരണതലപ്പത്ത് ഇരിക്കുന്നവരാണ് ചിന്തിക്കേണ്ടത്.


#KeralaPolitics #RSS #BJP #Srilekha #AssassinationAttempt #Controversy 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia