Criticism | പി വി അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സ്വാഗതം പറഞ്ഞത് സിപിഎം മുൻ ലോകൽ കമിറ്റി സെക്രടറി; പാർടിക്കെതിരെ രൂക്ഷ വിമർശനം
● അൻവറിന്റെ പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു സ്വാഗത പ്രസംഗം.
നിലമ്പൂർ: (KVARTHA) പി വി അൻവർ എംഎൽഎയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സ്വാഗതം പറഞ്ഞത് സിപിഎം മുൻ ലോകൽ കമിറ്റി സെക്രടറി. വാഴക്കാട് പഞ്ചായത് മുൻ പ്രസിഡന്റും എടക്കര മുന്‍ ഏരിയാ കമിറ്റി അംഗവും മുന്‍ ലോകല്‍ സെക്രടറിയുമായിരുന്ന ഇ എ സുകുവാണ് സ്വാഗതം പറഞ്ഞത്. പാർടിയുടെ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനമുയർത്തിയായിരുന്നു സ്വാഗത പ്രസംഗം.
സിപിഎം സംസ്ഥാന സെക്രടറിയറ്റാണ് പി വി അന്‍വറിനെ നിലമ്പൂരിലെ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചത്. സ്ഥാനാര്‍ഥിത്വത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ലായിരുന്നു. മണ്ഡലത്തില്‍ പാര്‍ട്ടിക്ക് ആത്മബലം നല്‍കിയത് പി വി അന്‍വറാണെന്നും അദ്ദേഹം വ്യക്തമാക്കി. അൻവറിന്റെ പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു സ്വാഗത പ്രസംഗം.
പിവി അൻവറിന്റെ പരാതിയിൽ ഒരു നടപടിയും സ്വീകരില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒന്നാം പിണറായി സർകാരിനെ കുറിച്ച് ഒരു ആക്ഷേപവും ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുകയാണ്. 200 ലേറെ എംഎൽഎമാർ ഉണ്ടായിരുന്ന ബംഗാളിൽ അഞ്ച് ശതമാനം പോലും വോട് കിട്ടാത്ത സ്ഥിതിയാണ് ഇപ്പോഴെന്നും ഇ എ സുകു ഓർമിപ്പിച്ചു.
ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളികളുമായാണ് അൻവറിനെ പ്രവർത്തകർ വരവേറ്റത്. യോഗം തുടങ്ങുന്നതിനു മണിക്കൂറുകക്ക് മുമ്പ് തന്നെ ചന്തക്കുന്ന് ബസ് സ്‌റ്റാൻഡിന് സമീപത്തെ മൈതാനം നിറഞ്ഞിരുന്നു. രാഷ്ട്രീയ കേരളം അൻവറിന്റെ ഓരോ വാക്കും കേൾക്കാൻ ആകാംക്ഷയോടെയാണ് കേൾക്കുന്നത്.
#PVAnvar #CPM #KeralaPolitics #Nilambur #PoliticalRally #India