Accident | വല്ലപ്പുഴയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തിനിടെ കാണികള്‍ ഇരുന്ന ഗാലറി തകര്‍ന്നുവീണുണ്ടായ അപകടം; 70 പേര്‍ക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം

 
Vallapuzha Stadium Collapse Injures Dozens
Vallapuzha Stadium Collapse Injures Dozens

Photo Credit: X/Fanport Official

● ഗാലറി തകര്‍ന്നതോടെ കാണികള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. 
● പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
● സംഘാടകര്‍ക്കെതിരെ പട്ടാമ്പി പോലീസ് കേസെടുത്തു.

പാലക്കാട്: (KVARTHA) പട്ടാമ്പി വല്ലപ്പുഴ ഓര്‍ഫനേജ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫ്‌ലഡ്ലിറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തിനിടെ കാണികള്‍ ഇരുന്ന ഗാലറി തകര്‍ന്നുവീണുണ്ടായ അപകത്തില്‍ 70 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.  

ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ദാരുണ സംഭവം. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ നടക്കുന്നതിനിടെയാണ് കാണികള്‍ ഇരുന്ന ഗ്യാലറി തകര്‍ന്നു വീണത്. പിന്നാലെ കാണികള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. 

വല്ലപ്പുഴ കനിവ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഒരു മാസമായി സെവന്‍സ് ഫുട്‌ബോള്‍ മത്സരം നടക്കുന്നുണ്ട്. ഫൈനല്‍ മത്സരത്തിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ പേര്‍ മത്സരം കാണാന്‍ എത്തിയതാണ് ഗാലറി തകരാന്‍ കാരണമായതെന്നാണ് സൂചന. സംഭവത്തില്‍ മത്സരത്തിന്റെ സംഘാടകരായ കനിവ് സാംസ്‌കാരിക വേദിക്കെതിരെ പട്ടാമ്പി പോലീസ് കേസെടുത്തു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കുക.

Gallery collapsed during a football tournament final in Vallapuzha, Palakkad, injuring around 70 people. The incident occurred at the Orphanege High School ground during the all-India sevens football tournament final. Overcrowding is suspected to be the cause. Police have registered a case against the organizers.

#Vallapuzha #GalleryCollapse #FootballTournament #Kerala #Accident #Sports

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia