Confirmed | ഫുട്‌ബോള്‍ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമം; ടീം അര്‍ജന്റീനക്കൊപ്പം ലയണല്‍ മെസി കേരളത്തിലേക്ക് വരും; എതിര്‍ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും

 
Lionel Messi and Argentina football team to play in Kerala next year
Watermark

Photo Credit: X/Leo Messi 🔟 Fan Club

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അടുത്ത വര്‍ഷം കേരളത്തില്‍ മത്സരം നടക്കും. 
● ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരും.
● മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി.

തിരുവനന്തപുരം: (KVARTHA) കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് അക്കാര്യത്തില്‍ സ്ഥിരീകരണമെത്തി. സൂപ്പര്‍ താരം ലയണല്‍ മെസി അടക്കം അര്‍ജന്റീന ടീം (Lionel Messi and Argentina Football Team) കേരളത്തിലേക്ക് വരുമെന്ന് കായിക മന്ത്രി അബ്ദു റഹ് മാന്‍ (Sports Minister Abdurahiman) സ്ഥിരീകരിച്ചു. 

Aster mims 04/11/2022

ലയണല്‍ മെസ്സി അടക്കമുളള ടീം അര്‍ജന്റീനയായിരിക്കും കേരളത്തിലെത്തുകയെന്ന് മന്ത്രി ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം കേരളത്തില്‍വെച്ച് മത്സരം നടക്കും. ലയണല്‍ മെസി പങ്കെടുക്കും. 

മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതിന് മുന്നോടിയായി ഒന്നര മാസത്തിനകം ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരും. മഞ്ചേരി സ്റ്റേഡിയത്തില്‍ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. എതിര്‍ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. 

2025 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാകും മത്സരം നടക്കുക. മത്സരതീയതി എ എഫ് എ ആകും പ്രഖ്യാപിക്കുക. അതേ സമയം ഭീമമായ ചെലവാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് കൊണ്ടു വരുന്നതിന് വേണ്ടി വരുക. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും ഇവര്‍ ഒന്നിച്ച് ഈ മത്സരം നടത്താനുള്ള സന്നദ്ധത അറിയിച്ചെന്നും പറഞ്ഞ കായിക മന്ത്രി, സര്‍ക്കാരിന്റെ പൂര്‍ണമായ നിയന്ത്രണത്തിലാകും ഈ മത്സരമെന്നും പറഞ്ഞു.

#LionelMessi #Argentina #Kerala #football #FIFA #Kochi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia