Copa America | ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; കോപ അമേരിക മത്സരം ഇന്‍ഡ്യയില്‍ കാണാന്‍ വഴിയുണ്ട്


ഔദ്യോഗികമായി ഒരു നെറ്റ് വര്‍കും സംപ്രേഷണം ഏറ്റെടുത്തിട്ടില്ല.
ഫാന്‍ കോഡ് ആപ് ടെലികാസ്റ്റ് ചെയ്യില്ല.
കഴിഞ്ഞ എഡിഷന്‍ സോണി നെറ്റ് വര്‍കാണ് ടെലികാസ്റ്റ് ചെയ്തിരുന്നത്.
ന്യൂഡെല്‍ഹി: (KVARTHA) ലാറ്റിനമേരികന്‍ ഫുട്‌ബോളിന്റെ സൗന്ദര്യവുമായി കോപ അമേരിക ടൂര്‍ണമെന്റിന് തുടക്കമായിരിക്കുകയാണ്. 5.30-ന് തുടങ്ങിയ ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീനയും കാനഡയുമാണ് ഏറ്റുമുട്ടിയത്. നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന കോപ അമേരികയില്‍ വിജയത്തോടെ വരവറിയിച്ചിരിക്കുകയാണ്. കാനഡയെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് കോപയുടെ ഉദ്ഘാടന മത്സരം അര്‍ജന്റീന സ്വന്തമാക്കിയത്.
ടൂര്‍ണമെന്റിന് ഇന്‍ഡ്യയില്‍ ടെലികാസ്റ്റില്ലാത്തതിനാല്‍ ഇന്‍ഡ്യന്‍ ആരാധകര്‍ നിരാശയിലാണ്. ഔദ്യോഗികമായി ഒരു നെറ്റ് വര്‍കും സംപ്രേഷണം ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ എഡിഷന്‍ ടെലികാസ്റ്റ് ചെയ്തിരുന്ന സോണി നെറ്റ് വര്‍ക് ഇത്തവണ ഇല്ല. ഫാന്‍ കോഡ് ആപും ടെലികാസ്റ്റ് ചെയ്യില്ലെന്ന് അറിയിച്ചു.
മെസി, സുവാരസ്, വിനീഷ്യസ് തുടങ്ങിയ വമ്പന്മാര്‍ ഇറങ്ങുന്ന ടൂര്‍ണമെന്റ് കാണാന്‍ അവസരമില്ലാത്തത് ആരാധകരെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മത്സരം കാണാന്‍ വിപിഎന്‍ വഴി ചില വഴികളുണ്ടെന്നാണ് പുതിയ റിപോര്‍ടുകള്‍. ആരാധകരുടെ ഇഷ്ട സൈറ്റുകളായ soccerstreamlinks , epicsports എന്നിവ വഴിയും വിപിഎന്‍ ഉപയോഗിച്ച് അമേരികയുടെ channel Fubo TV വഴിയും മത്സരങ്ങള്‍ കാണാനാകും. എന്നാല്‍ ഇത് ഔദ്യോഗികമായുള്ള മാര്‍ഗമല്ല.