Controversy | സ്ത്രീകൾ എന്ത് ധരിക്കണം എന്നത് അവരുടെ സ്വകാര്യകാര്യമോ? അമല പോൾ വിവാദം ഉയർത്തുന്ന ചോദ്യങ്ങൾ
എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് കോളജിലാണ് ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി അഭിനേതാക്കളായ അമല പോളും ആസിഫ് അലിയും അടക്കമുള്ളവര്‍ എത്തിയത്
(KVARTHA) 'മണിപ്പൂരിൽ എത്രയോ പേരെ കൊന്നുതള്ളി, ബലാത്സംഗം ചെയ്തു, ചർച്ചുകൾ തകർത്തു അവിടെ കാസക്ക് യാതൊരു ആശങ്കയുമില്ല, അമല പോളിന്റെ വസ്ത്രത്തിന്റെ അളവ് കുറഞ്ഞപ്പോൾ കാസ ആകെ ആശങ്കയിലാണ്, ഇനി കാസ പറയും, ജനങ്ങൾ അനുസരിക്കും പക്ഷേ കന്യാസ്ത്രീ പീഡനം, മരണം, ഇവയെപറ്റി മാത്രം മിണ്ടാൻ കാസയ്ക്ക് വകുപ്പില്ല. മുമ്പ് പർദയിട്ട് വിദ്യാഭ്യാസ സ്ഥാപനത്തിൽ മുസ്ലിം പെൺകുട്ടികൾ വന്നപ്പോൾ അതിനെതിരെ ആക്ഷേപം ചൊരിഞ്ഞവരാണ് നടി അമലാ പോൾ അൽപവസ്ത്രം ധരിച്ച് ഒരു പ്രമുഖ കോളേജിൽ എത്തിയപ്പോൾ വിമർശനവും ആയി എത്തിയത്, ഇതൊരു മുസ്ലിം നാമധാരിയായ നടി ആയിരുന്നെങ്കിൽ ഇവിടെ എന്തൊക്കെ പുകിൽ ആയിരുന്നു ഉണ്ടാവുകയെന്നത് കണ്ട് തന്നെ അറിയേണ്ടത് തന്നെ ആയിരുന്നു', കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നുവന്ന പ്രതികരണങ്ങളാണ് ഇവ.
ഒരു കോളജ് പരിപാടിയില്‍ പങ്കെടുക്കവെയുള്ള നടി അമല പോളിന്‍റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചുകൊണ്ട് ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) രംഗത്തെത്തിയിരുന്നു. അതൊരു ക്രിസ്ത്യൻ മാനേജ്മെന്‍റിന്‍റെ കോളജ് ആയിരുന്നെന്നും അല്ലാതെ മുംബൈയിലെ ഡാന്‍സ് ബാര്‍ ആയിരുന്നില്ലെന്നുമൊക്കെയായിരുന്നു കാസയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലെ വാക്കുകള്‍. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് അമല പോള്‍. കോളജില്‍ പ്രൊമോഷനായി പോയ ലെവല്‍ ക്രോസ് എന്ന അതേ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അമല പോളിന്‍റെ പ്രതികരണം.
ഇത്തരമൊരു വിമര്‍ശനം ശ്രദ്ധയില്‍ പെട്ടില്ലേ എന്നും എന്താണ് പ്രതികരണമെന്നുമുള്ള ചോദ്യത്തിന് അമല പോളിന്‍റെ മറുപടി ഇങ്ങനെ: 'എനിക്ക് ഇഷ്ടമുള്ളതാണ് ഞാന്‍ ധരിക്കുന്നത്. ഞാന്‍ ധരിച്ച വസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്നോ അനുചിതമാണെന്നോ ഞാന്‍ കരുതുന്നില്ല. ഒരുപക്ഷേ അത് ക്യാമറയില്‍ കാണിച്ച വിധം അനുചിതം ആയിരിക്കാം. തെറ്റായ ഒരു വസ്ത്രമാണ് ഞാന്‍ ധരിച്ചതെന്ന് എനിക്ക് തോന്നുന്നില്ല. അതിനെ എങ്ങനെയാണ് കാണിച്ചതെന്നത് എന്‍റെ നിയന്ത്രണത്തില്‍ അല്ലല്ലോ. ഞാന്‍ ഇട്ട ഡ്രസ് എങ്ങനെ ഷൂട്ട് ചെയ്യണം, എങ്ങനെ കാണണം എന്നുള്ളത് എന്‍റെ നിയന്ത്രണത്തിലല്ല. അത് അനുചിതമായി എന്ന് എനിക്ക് തോന്നുന്നുണ്ട്. പക്ഷേ ഞാന്‍ ധരിച്ച വസ്ത്രത്തില്‍ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. കോളജില്‍ പോകുമ്പോള്‍ നല്‍കണമെന്ന് ആഗ്രഹിച്ച സന്ദേശവും അതായിരുന്നു. നിങ്ങള്‍ നിങ്ങളായിരിക്കുക എന്നത്'.
എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് കോളജിലാണ് ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി അഭിനേതാക്കളായ അമല പോളും ആസിഫ് അലിയും അടക്കമുള്ളവര്‍ എത്തിയത്. രമേഷ് നാരായണന്‍ വിവാദത്തില്‍ ആസിഫ് അലി ആദ്യമായി പ്രതികരിച്ചതും ഈ വേദിയില്‍ വച്ചായിരുന്നു. അതിനാല്‍ത്തന്നെ ഒരു സിനിമാ പ്രൊമോഷന്‍ എന്നതിന് അപ്പുറമുള്ള വാര്‍ത്താ പ്രാധാന്യവും ഈ വേദി നേടിയിരുന്നു. വസ്ത്രത്തിന് ഒരു കുഴപ്പവുമില്ല, പക്ഷേ അത് ധരിച്ച ആളുടെ പ്രായത്തിനും വലിപ്പത്തിനും ചെറിയ കുഴപ്പമുണ്ട് എന്നാണ് മനസിലാക്കേണ്ടത്. ഓരോ സ്ഥലത്തും അതിന്റേതായ മാന്യത ഉണ്ട്. സാഹചര്യം കൂടെ നോക്കി വേണം വസ്ത്രധാരണം. അല്ലാതെ ഫാഷൻ ഷോയ്ക്ക് പോകുന്നത് പോലെ ആകരുത് ഒരു മരണവീട്ടിലും വിദ്യാഭ്യസ സ്ഥാപനത്തിലുമൊക്കെ കയറി ചെല്ലേണ്ടത്.
ബോധമില്ലാത്ത ജാതി ആണെങ്കിൽ കാസ തന്നെ നിയന്ത്രിക്കണം. നിങ്ങളുടെ വീട്ടിലോ, ഷോപ്പിങിനോ പോകുമ്പോഴോ ആയിരുന്നേൽ ആർക്കും പ്രശ്നം ആവില്ല. പക്ഷെ ഒരു കോളേജിൽ, മാതൃക കാണിക്കേണ്ട ആൾ ഇങ്ങനെ അൽപ വസ്ത്ര ധാരിയായി പോയത് ശരിയായില്ല എന്നെ ഞങ്ങൾക്കുള്ളു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ക്ഷണിതാവായി ചെല്ലുമ്പോൾ അത്തരം ഡ്രസ്സുകൾ ചേർന്നതല്ലായെന്നു മനസ്സിലാക്കാനുള്ള വളർച്ച തലച്ചോറിനില്ലാത്തവർ ഒരിക്കലും ആ വസ്ത്രത്തിൽ കുഴപ്പമുണ്ടെന്ന് സമ്മതിക്കൂല. ളോഹയിട്ട ആളുകൾക്കും നടിയുടെ കൂടെയിരിക്കാൻ ഒരു ചമ്മലും ഉണ്ടായില്ലല്ലോ. ഏതെങ്കിലും ഒരു മുസ്ലിം മാനേജ്മെൻ്റ് സ്ഥാപനത്തിലേക്ക് ഇത് പോലെ പോവുകയും, മുസ്ലിം പണ്ഡിതന്മാർ അതിനെ വിമർശിക്കുകയും ചെയ്തിരുന്നെങ്കിൽ സപ്പോർട്ട് അമലാപോൾ എന്ന് പറഞ്ഞ് ആദ്യം പിന്തുണ പ്രഖ്യാപിക്കുന്നത് കാസ തന്നെ ആയേനെ എന്ന പ്രതികരണങ്ങളും ഉയരുകയുണ്ടായി. പിന്നാലെ മറ്റ് പ്രതിഭകളും വന്നേനെ.