Portugal Triumphs | പെനല്‍റ്റി നഷ്ടത്തില്‍ കണ്ണീരുതിര്‍ത്ത് റൊണാള്‍ഡോ; ഷൂടൗടില്‍ രക്ഷകനായി ഡിയോഗോ കോസ്റ്റ; സ്ലൊവേനിയയെ മറികടന്ന് പോര്‍ചുഗല്‍ ക്വാര്‍ടറില്‍


പോര്‍ചുഗല്‍ 3 കികുകളും ലക്ഷ്യത്തിലെത്തിച്ചു.
ക്വാര്‍ടറില്‍ ഫ്രാന്‍സാണ് പോര്‍ചുഗലിന്റെ എതിരാളികള്‍.
ബെര്‍ലിന്‍: (KVARTHA) യൂറോ കപില്‍ സ്ലോവേനിയയെ പെനാല്‍റ്റി ഷൂട്ഔടില്‍ തോല്‍പിച്ച് പോര്‍ചുഗല്‍ ക്വാര്‍ടറില്‍. പെനല്‍റ്റി ഷൂടൗടില്‍ 3-0 ന് സ്ലൊവേനിയയെ മറികടന്നാണ് പോര്‍ചുഗലിന്റെ വിജയം. പോര്‍ചുഗീസ് ഗോള്‍കീപര്‍ ഡിയാഗോ കോസ്റ്റയുടെ തകര്‍പന്‍ സേവുകളാണ് പോര്‍ചുഗലിനെ രക്ഷിച്ചത്. ഷൂടൗടില്‍ സ്ലൊവേനിയയുടെ ആദ്യ മൂന്നു കികുകളും തടുത്തിട്ടാണ് കോസ്റ്റ വിജയശില്‍പിയായത്. പോര്‍ചുഗല്‍ മൂന്ന് കികുകളും ലക്ഷ്യത്തിലെത്തിച്ചു.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍ രഹിത സമനിലയിലായിരുന്നു. 120 മിനിറ്റ് കളിച്ചിട്ടും പോര്‍ചുഗലിനെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്ന സ്ലൊവേനിയ പലപ്പോഴും വിജയത്തിനടുത്തെത്തിയതാണ്. എക്സ്ട്രാ ടൈമില്‍ മത്സരത്തിലെ ഏറ്റവും മികച്ച അവസരമായിട്ടും ഗോള്‍കീപര്‍ വലയ്ക്ക് വിലങ്ങനെ നിന്നതിനാല്‍ സ്ലൊവേനിയയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല.
എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനല്‍റ്റി സൂപര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നഷ്ടപ്പെടുത്തുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാന്‍ സെകന്‍ഡുകള്‍ ബാക്കി നില്‍ക്കേയാണ് പോര്‍ചുഗലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. പതിവുപോലെ ആരാധകരെ ആവേശത്തിലാക്കി കികെടുക്കാന്‍ എത്തിയ നായകന് എന്നാല്‍ ഇക്കുറി പിഴയ്ക്കുകയായിരുന്നു. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് പിന്നാലെ മൈതാനത്ത് റൊണാള്‍ഡോ കണ്ണീരണിഞ്ഞു. എന്നാല്‍, റൊണാള്‍ഡോ സുന്ദരമായ നീക്കങ്ങളുമായി മൈതാനത്തെ ത്രസിപ്പിക്കുന്ന കാഴ്ചയ്ക്കും ആദ്യ പകുതി സാക്ഷ്യം വഹിച്ചു.
102ാം മിനിറ്റില്‍ ഡിയോഗോ ജോടയെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി സ്ലൊവേനിയന്‍ ഗോള്‍കീപര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ക്വാര്‍ടറില്‍ ഫ്രാന്‍സാണ് പോര്‍ചുഗലിന്റെ എതിരാളികള്‍.
You’re a sick man if you’re enjoying Ronaldo crying😉 pic.twitter.com/dq7gRJxxIo
— Tribalgooner (@Tribalgooner91) July 1, 2024