CPI | കാനമല്ല ബിനോയ് വിശ്വം; പാർട്ടിക്കുള്ളിൽ അതൃപ്തി പടരുന്നു; പിളർപ്പിൻ്റെ വക്കിലോ സിപിഐ?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോൺഗ്രസുമായി ദേശീയ തലത്തിൽ കൂടുതൽ അടുക്കുകയും സംസ്ഥാന തലത്തിൽ യു.ഡി.എഫിലേക്ക് പോവുകയാണ് പാർട്ടിക്ക് ഗുണകരമെന്ന് വാദിക്കുന്ന നേതാക്കളും സി.പി.ഐയിലുണ്ട്
കണ്ണുർ: (KVARTHA) അഭിപ്രായ ഭിന്നതയുടെ പരകോടിയിലെത്തി നിൽക്കവെ സി.പി.ഐയിൽ പിളർപ്പിൻ്റെ സാഹചര്യം ഉടലെടുക്കുന്നു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയാണ് ഒരു വിഭാഗം നേതാക്കൾ രംഗത്തുവന്നത്. പാർട്ടിയിലെ മുതിർന്ന നേതാവായ കെ പ്രകാശ് ബാബുവിനെ തഴയുന്നുവെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് പാർട്ടിയിൽ അടിയൊഴുക്ക് ശക്തമായത്. ഒഴിവു വന്ന രാജ്യസഭാ സീറ്റ് ബിനോയ് വിശ്വം തൻ്റെ വിശ്വസ്തനും കാനം പക്ഷക്കാരനുമായ സുനീറിന് നൽകിയതോടെയാണ് പാർട്ടിക്കുള്ളിൽ അതൃപ്തി പുകഞ്ഞു തുടങ്ങിയത്.
തിരുവനന്തപുരത്തെ സീനിയർ നേതാവായി അറിയപ്പെടുന്ന പ്രകാശ് ബാബുവിനെ ചവുട്ടി താഴ്ത്തിയെന്നു മാത്രമല്ല പിന്നീട് ഒഴിവു വന്ന ദേശീയ കൗൺസിലിൽ ആനി രാജയെ തിരുകി കയറ്റുകയും ചെയ്തു. പാർട്ടിയിലെ എതിരാളികളെ അധികാര സ്ഥാനങ്ങളിൽ നിന്നും അകറ്റി നിർവീര്യമാക്കുകയെന്ന കാനം രാജേന്ദ്രൻ്റെ തന്ത്രം തന്നെയാണ് ഇവിടെ ബിനോയ് വിശ്വവും ഏകപക്ഷീയമായി നടപ്പാക്കിയതെന്നാണ് ആക്ഷേപം.
സി.പി.എമ്മിനെതിരെ പ്രതൃക്ഷത്തിൽ വിമർശനം നടത്തുന്നുവെന്ന് തോന്നിക്കുമെങ്കിലും ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനുമായി ആഴത്തിലുള്ള ബന്ധം പുലർത്തുന്ന നേതാവാണ്. അതു കൊണ്ടു തന്നെ സി.പി.ഐ ഇടതുമുന്നണിയിൽ ഒരു തിരുത്തൽ ശക്തി മാറണമെന്ന അഭിപ്രായമുള്ള നേതാക്കളെല്ലാം നിരാശരാണ്.
കോൺഗ്രസുമായി ദേശീയ തലത്തിൽ കൂടുതൽ അടുക്കുകയും സംസ്ഥാന തലത്തിൽ യു.ഡി.എഫിലേക്ക് പോവുകയാണ് പാർട്ടിക്ക് ഗുണകരമെന്ന് വാദിക്കുന്ന നേതാക്കളും സി.പി.ഐയിലുണ്ട്. അതു കൊണ്ടുതന്നെ ഇവരുടെ കടുത്ത എതിർപ്പാണ് പാർട്ടിക്കുള്ളിൽ ബിനോയ് വിശ്വം നേരിടുന്നത്. വരും നാളുകളിൽ സി.പി.ഐ സംസ്ഥാന നേതൃത്വത്തിലെ ചേരിപ്പോര് താഴെ തട്ടിലും ബാധിക്കുമെന്നാണ് സൂചന. ബിനോയ് വിശ്വത്തെ അനുകുലിക്കുന്നവരെക്കാൾ കൂടുതൽ എതിർക്കുന്നവർ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു പിളർപ്പിനെയും സി.പി.ഐ നേരിട്ടേക്കാൻ സാധ്യതയേറിയിട്ടുണ്ട്.
