യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ; അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ADVERTISEMENT
● എറണാകുളത്തുനിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്
● അവിഹിത കഥകൾ സൃഷ്ടിച്ച് വീഡിയോകളാക്കി വരുമാനം കണ്ടെത്തുന്നുവെന്നും പരാതിയിൽ ആരോപണം
അടൂർ: (KVARTHA) സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്തുനിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നെങ്കിലും ഇയാൾ അതിന് തയ്യാറായിരുന്നില്ല. തുടർന്നാണ് പോലീസ് എറണാകുളത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.
പരാതിക്ക് ആധാരമായ സംഭവം
തനിക്കെതിരെ അപകീർത്തികരമായ രീതിയിൽ യൂട്യൂബിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്ന് കാണിച്ച് ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് നടപടി. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാതിക്കാരിയുടെ നിലപാടിനെതിരെ രാജൻ ജോസഫ് വീഡിയോ പ്രചരിപ്പിച്ചതാണ് പരാതിക്ക് ആധാരം. അവിഹിത കഥകൾ സൃഷ്ടിച്ച് വീഡിയോകളാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വരുമാനം കണ്ടെത്തുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റുമായി പരാതിക്കാരി
അറസ്റ്റിന് ശേഷം പരാതിക്കാരിയായ ശ്രീനാദേവി കുഞ്ഞമ്മ പോലീസ് സ്റ്റേഷനിൽ എത്തി രാജൻ ജോസഫിനെ കണ്ട വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചു. തന്നെ അറസ്റ്റ് ചെയ്യൂ എന്ന് നിരന്തരം വെല്ലുവിളിച്ചിരുന്ന രാജൻ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തെന്നും, അടൂർ പോലീസ് സ്റ്റേഷനിൽ എത്തി ഇയാളെ നേരിട്ട് കണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:
അവിഹിതകഥകൾ സൃഷ്ടിച്ച് വീഡിയോകളാക്കി ദുഷിച്ച നാവിലൂടെ അത് സാമൂഹികമാധ്യമങ്ങളിൽ വിറ്റ് വരുമാനം നേടി അതേ വായ കൊണ്ട് ഭക്ഷിച്ചുകൊണ്ടിരുന്ന യൂട്യൂബ് മാലിന്യം രാജൻ അറസ്റ്റിലായി.
‘എന്നെ അറസ്റ്റു ചെയ്യൂ’ എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന രാജനെ അടൂർ പോലീസ് ഇന്നലെ വൈകുന്നേരം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 10.30 ന് അടൂർ പോലീസ് സ്റ്റേഷനിൽ എത്തി ഞാൻ ആ മാലിന്യത്തെ നേരിട്ട് കണ്ടു. ക്ലോസറ്റ് സൗകര്യം ഉള്ള ലോക്കപ്പ് മുറിയിൽ സമാനമായ വായോടുകൂടി ജീവിക്കുന്ന ടിയാൾ നിലത്ത് ഇരിപ്പുണ്ടായിരുന്നു. രണ്ട് വാക്കുകൾ സംസാരിച്ചു, പരിചയപ്പെട്ടു, ഞാൻ തിരികെപ്പോരുന്നു.
ഇന്നലെ ലോക്കപ്പിൽ നിലത്ത് കിടന്ന് ഉറങ്ങി എന്നറിയുന്നു. ഉറക്കം സുഖമായിരുന്നു എന്നുറപ്പാക്കിയിരുന്നു. അടൂരിൽ എന്ത് സുഖക്കുറവ് ഉണ്ടെങ്കിലും പരിഹരിക്കും. പത്തനംതിട്ട ബോർഡർ കടന്നാൽ രാജന്റെ സുഖകരമായ അക്കമഡേഷൻ ഞങ്ങൾ ഉറപ്പിക്കുന്നതായിരിക്കും. ഉറപ്പിക്കുകയും ചെയ്തു.
ഈ വാർത്ത നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: YouTuber Rajan Joseph has been arrested by the Adoor Police from Ernakulam for allegedly circulating defamatory videos about Congress District Panchayat member Sreenadevi Kunjuamma.
#AdoorPolice #RajanJoseph #SreenadeviKunjuamma #CyberCrime #KeralaPolice #SocialMediaControversy #DefamationCase #AmmuNews
