Youths arrested | വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

 


ADVERTISEMENT

ചെറുപുഴ: (www.kvartha.com) കണ്ണൂര്‍ -കാസര്‍കോട് ജില്ലാ അതിര്‍ത്തി പ്രദേശത്തെ രണ്ടിടങ്ങളില്‍ നിന്നും സിന്തറ്റിക് മയക്കുമരുന്ന് പിടികൂടി. എംഡിഎംഎ കടത്തിയ കുറ്റത്തിന് വ്യത്യസ്ത കേസുകളില്‍ രണ്ട് യുവാക്കളെ വെള്ളരിക്കുണ്ട്  പൊലീസ് പിടികൂടി. സിജെ ആല്‍ബിന്റെ (21) കൈയില്‍നിന്ന് 1.140 ഗ്രാം എംഡിഎംഎയും സനല്‍ ചാക്കോ(20) യില്‍നിന്ന് 2.970 ഗ്രാം എംഡിഎംഎയുമാണ് പൊലീസ് പിടികൂടിയത്. 
Aster_MIMS

ബെംഗളൂരുവില്‍ ജോലിചെയ്യുന്ന ഇരുവരും സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു.  കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന ക്ലീൻ കാസർകോട്  പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നിര്‍ദേശപ്രകാരം വെള്ളരിക്കുണ്ട് എസ്‌ഐ എം പി വിജയകുമാറും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. 

Youths arrested | വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റെജി കുമാര്‍ ടിടി, ബിജു എംആര്‍, പ്രിയേഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്‍പി അനൂപ്  എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Keywords:  News, Kerala, Arrest, Arrested, Crime, Accused, Police, Vehicles, Youths arrested with MDMA.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia