തെരഞ്ഞെടുപ്പ് ഫലം അറിയാനായി സുഹൃത്തിന്റെ ക്വാര്‍ട്ടേഴ്സില്‍ ഒത്തുകൂടിയവര്‍ തമ്മിലുണ്ടായ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു, 3 പേര് കസ്റ്റഡിയില്‍
May 24, 2019, 13:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പുന്നയൂര്‍ക്കുളം: (www.kvartha.com 24.05.2019) തെരഞ്ഞടുപ്പ് ഫലം അറിയാനായി ഒത്തുകൂടിയ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്ക്കത്തിനിടയ്ക്ക് യുവാവ് കുത്തേറ്റ് മരിച്ചു. വടക്കേക്കാട് കപ്ലിയങ്ങാട് സ്വദേശി തണ്ടേങ്ങാട്ടില്‍ രഞ്ജിത്ത്(31) ആണ് മരിച്ചത്. തെരഞ്ഞടുപ്പ് ഫലമറിയാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്വാര്‍ട്ടേഴ്സില്‍ ഒത്തുകൂടിയതായിരുന്നു.
ഇതിനിടയിലുണ്ടായ തര്‍ക്കത്തിലാണ് യുവാവിന് കുത്തേറ്റത്. സംഭവത്തില്‍ രഞ്ജിത്തിന്റെ സുഹൃത്ത് ഷിജു ഉള്‍പ്പെടെ മൂന്നു പേരെ വടക്കേക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. ഷിജു താമസിക്കുന്ന പരൂര് വാക്കത്തി റോഡിലുള്ള ക്വാര്‍ട്ടേഴ്സില്‍ വെച്ചായിരുന്നു യുവാവിന് കുത്തേറ്റത്.
ഷിജുവിന്റെ ഭാര്യ മക്കളെയും കൂട്ടി ജോലിക്ക് പോയിരുന്നു. മദ്യപാനത്തിനിടെ വാക്കു തര്‍ക്കം ഉണ്ടായതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. സുഹൃത്തുക്കള്‍ തന്നെയാണ് രഞ്ജിത്തിനെ ആശുപത്രിയില്‍ എത്തിച്ചത്. നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണകാരണം.
രഞ്ജിത്ത് അവിവാഹിതനാണ്. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. ശവസംസ്കാരം വെള്ളിയാഴ്ച നടക്കും. സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thrissur, News, Kerala, Crime, Murder, Arrest, Youth, Election, Result, Death, hospital, Police, Youth stabbed to death in Thrissur on dispute over election results

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.