POCSO | 16 കാരിക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശമയച്ചുവെന്ന കേസിൽ യുവാവിന് 3 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും


● 'പ്രതി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി'
● 'ഫോട്ടോകൾ മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി'
● തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയാണ് വിധി പറഞ്ഞത്.
● പയ്യാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
തളിപറമ്പ്: (KVARTHA) 16 വയസുകാരിക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങളയച്ച് ലൈംഗിക ചൂഷണത്തിനായി പ്രലോഭിച്ചുവെന്ന കേസിൽ യുവാവിന് മൂന്ന് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പയ്യാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ ആർ രാഗേഷിനെ (34) യാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്‌ജ് ആർ രാജേഷ് ശിക്ഷിച്ചത്.
2021 ഒക്ടോബർ മാസം മുതൽ തന്നെ പീഡനം ആരംഭിച്ചിരുന്നതായും വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് ഫോട്ടോ എടുത്ത് അത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. 18 വയസ് പൂർത്തീകരിച്ചാലുടൻ തൻ്റെ കൂടെ വന്ന് താമസിച്ചില്ലെങ്കിൽ മൊബൈലിൽ എടുത്ത ഫോട്ടോ മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നതായാണ് പരാതി.
അന്നത്തെ പയ്യാവൂർ ഇൻസ്പെക്ടർ പി ഉഷാദേവിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സബ് ഇൻസ്പെക്ടർമാരായ എം.ജെ ബെന്നി, കെ ഷറഫുദ്ദീൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്.
A youth, K.R. Ragesh (34), from Payyavoor police station limits, was sentenced by the Thaliparamba Fast Track POCSO Court to three years of rigorous imprisonment and a fine of ₹50,000 for sending obscene messages and attempting to exploit a 16-year-old girl. The victim testified that the harassment began in October 2021, involving promises of marriage, taking photos, and threats to share them. The FIR was registered by then Payyavoor Inspector P. Ushadevi, and the arrest and charge sheet were filed by Sub-Inspectors M.J. Benny and K. Sharafuddin.
#POCSO #Cybercrime #ChildProtection #KeralaNews #Kannur #Sentence