Cybercrime | 'പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ നൂറോളം സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു'; യുവാവ് റിമാൻഡിൽ


● വയനാട് സ്വദേശി അഭയ് ആണ് അറസ്റ്റിലായത്.
● പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
● പ്രതിക്കെതിരെ മുൻപും കേസുകളുണ്ട്.
● പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
കണ്ണൂർ: (KVARTHA) സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ 20കാരൻ റിമാൻഡിൽ. പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഒരു പ്രദേശത്തെ നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായാണ് കേസ്. വയനാട് സ്വദേശി അഭയ് ആണ് അറസ്റ്റിലായത്. പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
അഭയ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ സ്ത്രീകളുടെ ബന്ധുക്കളും നാട്ടുകാരും സംഘടിതരായി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. വയനാട്ടിലെ പടിഞ്ഞാറെത്തറയിൽ നിന്നാണ് അഭയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ നേരത്തെയും കേസുകൾ നിലവിലുണ്ട്. തീവെപ്പ് കേസ്, സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസ് എന്നിവയിലും പ്രതിയാണ് അഭയ്. ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ട് പൊലീസ് ഡിലീറ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
#cybercrime #womenSafety #arrest #socialmediaabuse #kerala #police