മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിക്കുന്നത് പതിവായി; അച്ഛനെ തലയ്ക്കിടിച്ച് കൊലപ്പെടുത്തി, മകന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 17.03.2021) പുറ്റേക്കരയില്‍ അച്ഛനെ തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തൃശൂര്‍ പുറ്റേക്കര സ്വദേശി ചിറ്റിലപ്പിള്ളി വീട്ടില്‍ തോമസ്(65) ആണ് കൊല്ലപ്പെട്ടത്. ഓടോറിക്ഷ ഡ്രൈവറായ മകന്‍ ഷിജന്‍ തോമസിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ നേരെ പൊലീസ് സ്റ്റേഷനില്‍ എത്തി മകന്‍ കീഴടങ്ങി. 
Aster_MIMS

സ്ഥിരമായി മദ്യപിച്ചെത്തുന്ന അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. ഇതേചൊല്ലി സ്ഥിരം വഴക്കുണ്ടാകുമായിരുന്നു. സംഭവ ദിവസവും സമാനമായ വഴക്കുണ്ടായി. ഇതിനിടെയാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതെന്ന് മകന്‍ പൊലീസിനോട് മൊഴി നല്‍കി. പേരാമംഗലം പൊലീസ് മകന്റെ അറസ്റ്റ് രേഖപ്പെടുത്തി.

മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിക്കുന്നത് പതിവായി; അച്ഛനെ തലയ്ക്കിടിച്ച് കൊലപ്പെടുത്തി, മകന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി

Keywords:  Thrissur, News, Kerala, Police Station, Police, Crime, Killed, Son, Father, Mother, Arrest, Youth killed man in Thrissur
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia