വീടിനുമുന്‍പില്‍ മകന്‍ രക്തം വാര്ന്ന് മരിച്ചനിലയില്‍; അച്ഛന്‍ ഒളിവില്‍
Nov 15, 2011, 14:02 IST
ADVERTISEMENT
ഇരിങ്ങാലക്കുട: വീടിനുമുന്‍പില്‍ മകനെ രക്തം വാര്ന്ന് മരിച്ചനിലയില്‍ കണ്ടെത്തി. നടവരമ്പ് കല്ലന്‍കുന്ന് മുകുന്ദപുരം ക്ഷേത്രത്തിനു സമീപം പാലയ്ക്കപ്പറമ്പില്‍ വള്ളോന്‍ മകന്‍ ബിജു (35)വിനെയാണ് ഇന്നു രാവിലെ വീടിനു മുന്നില്‍ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തെതുടര്‍ന്ന്‍ വള്ളോന്‍ ഒളിവിലാണ്. ഇരുവരും മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുക പതിവാണ്. രാവിലെ നാട്ടുകാരനായ യുവാവാണ് ബിജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിജുവിന്റെ തലയ്ക്ക് മാരകമായ മുറിവേറ്റിട്ടുണ്ട്. മാനസിക രോഗിയായ ബിജുവിന്റെ മാതാവ് വ്യക്തമായി ഒന്നും പറയാത്തതിനാല്‍ സംഭവത്തെക്കുറിച്ച് ഇവരില്‍ നിന്നും വിശദ വിവരങ്ങള്‍ അറിയാന്‍ കഴിയുന്നില്ല. മരിച്ച ബിജു അവിവാഹിതനാണ്. രണ്ട് സഹോദരിമാരുണ്ട്.
English Summery
Iringalakkuda: Youth found dead in front of house. Father missing in relation with the incident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

