Obituary | വാഹനാപകടത്തിൽ പരുക്കേറ്റ് 6 മാസം ബോധരഹിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Jan 12, 2025, 12:11 IST


Photo: Arranged
● 2024 ജൂൺ ഏഴിന് കുറ്റിക്കോലിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു
● മാസങ്ങളോളം ആശുപത്രിയിൽ ചികിത്സ തുടർന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● സഹോദരങ്ങള്‍: നിഷ രാജേഷ്, മഞ്ജുഷ രാജേഷ്.
കണ്ണൂർ: (KVARTHA) വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആറുമാസത്തിലേറെയായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറ്റിക്കോൽ ടി സി രാഘവൻ നമ്പ്യാർ - എം സി സാവിത്രി ദമ്പതികളുടെ മകൻ എം സി ഗിരീഷ് കുമാർ (41) ആണ് മരണത്തിന് കീഴടങ്ങിയത്.
2024 ജൂൺ ഏഴിന് കുറ്റിക്കോലിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഗിരീഷ് കുമാർ ചെറുകുന്ന് മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അപകടത്തെ തുടർന്ന് അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിലും ഗിരീഷ് കുമാറിൻ്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നില്ല. മാസങ്ങളോളം ആശുപത്രിയിൽ ചികിത്സ തുടർന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: നിഷ രാജേഷ്, മഞ്ജുഷ രാജേഷ്.
#KannurNews, #CarAccident, #YouthDeath, #Coma, #FatalInjury, #KeralaNews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.