Crime | മോഷണ കുറ്റാരോപണം; 'മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ആൾകൂട്ടം ഇരുമ്പ് തൂണിൽ കെട്ടിയിട്ട് തല്ലിക്കൊന്നു'

 


ADVERTISEMENT

ഡെൽഹി: (KVARTHA) മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ആൾകൂട്ടം ഇരുമ്പ് തൂണിൽ കെട്ടിയിട്ട് തല്ലിക്കൊന്നതായി പൊലീസ് പറഞ്ഞു. വടക്ക് കിഴക്കൻ ഡെൽഹിയിലെ സുന്ദർ നഗരിയിൽ ചൊവ്വാഴ്‌ചയാണ് സംഭവം. അസ്ഹർ അഹ്‌മദ് എന്ന യുവാവിനെ ഒരു സംഘം ആളുകൾ മോഷണ കുറ്റമാരോപിച്ച് മർദിക്കുകയായിരുന്നു.

Crime | മോഷണ കുറ്റാരോപണം; 'മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ആൾകൂട്ടം ഇരുമ്പ് തൂണിൽ കെട്ടിയിട്ട് തല്ലിക്കൊന്നു'

ഇതിനിടയിൽ കുഴഞ്ഞുവീണ് യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫോണുകളിൽ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ വഴി പ്രതികളെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും യുവാവിന്റെ പിതാവിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ പ്രസാദം കഴിച്ചെന്നാരോപിച്ച് യുവാവിനെ തൂണിൽ കെട്ടിയിട്ട് ഒരു സംഘം ആളുകൾ മർദിക്കുകയായിരുന്നുവെന്നും പ്രദേശത്ത് കുറച്ച് നാളുകളായി സംഘർഷാവസ്ഥ തുടരുകയാണെന്നും നാട്ടുകാർ ആരോപിച്ചു.

Keywords: Delhi News, Crime News, National News, Malayalam News, Assaulted, Allegedly, Delhi temple, Disabled man, Youth died after assault.
Aster_MIMS < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia