ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
കണ്ണൂർ: (KVARTHA) തളിപ്പറമ്പിൽ മാരക മയക്കുമരുന്നായ എംഡിഎംഎയും ,കഞ്ചാവുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് മുഫാസിനെയാണ് തളിപ്പറമ്പ് റേൻജ് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ രാജീവൻ പച്ചകൂട്ടത്തിലിന്റെ നേതൃത്വത്തിൽ കേട്ടക്കുന്നിൽ വച്ച് പിടിക്കൂടിയത്.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിവരുന്നതിനിടയിലാണ് യുവാവിൽ നിന്ന് 100 മില്ലിഗ്രാം എംഡിഎംഎ, മൂന്ന് ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തത്.
അസി. എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കെ, പ്രിവൻറ്റീവ് ഓഫീസർ ഉല്ലാസ് ജോസ്, സിവിൽ എക്‌സൈസ് ഓഫീസർ വിജിത്ത് ടി വി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ സി വി എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
#drugseizure #Kerala #arrest #MDMA #cannabis #Thalassery #Kannur