SWISS-TOWER 24/07/2023

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

 
Man arrested with MDMA by police

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 1.3219 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് കണ്ടെടുത്തു.
● കുറുമാത്തൂർ കടവിൽ മണൽ കടത്തുന്നു എന്ന വിവരത്തെ തുടർന്നുള്ള പട്രോളിങ്ങിനിടെയാണ് സംഭവം.
● കരിമ്പം വാട്ടർ അതോറിറ്റി റോഡ് ജംഗ്ഷനിലെ കടവരാന്തയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
● തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
● പോലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

തളിപ്പറമ്പ്: (KVARTHA) എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ഹംദാദുൽ ഹഖിനെയാണ് (29) തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള സംഘം പട്രോളിങ്ങിനിടെ പിടികൂടിയത്.

ഞായറാഴ്ച പുലർച്ചെ 12.50നാണ് സംഭവം. കുറുമാത്തൂർ കടവിൽ നിന്ന് പുഴമണൽ കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐ ദിനേശൻ കൊതേരി, എ.എസ്.ഐമാരായ സി.പി. സജിമോൻ, ഷിജോ അഗസ്റ്റിൻ, സീനിയർ സി.പി.ഒ ടി.വി. മനേഷ് എന്നിവരടങ്ങുന്ന സംഘം കുറുമാത്തൂർ ഭാഗത്തേക്ക് പട്രോളിങ് നടത്തി മടങ്ങിവരുന്നതിനിടെയാണ് ഹംദാദുൽ ഹഖിനെ പിടികൂടിയത്.

Aster mims 04/11/2022

കരിമ്പം വാട്ടർ അതോറിറ്റി റോഡ് ജംഗ്ഷനിലെ കടവരാന്തയിൽ സംശയാസ്പദമായി കണ്ട ഇയാളെ ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയും ചെയ്തപ്പോഴാണ് സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ച 1.3219 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.

കഴിഞ്ഞ 13 വർഷമായി ഇവിടെ താമസിച്ച് ജോലി ചെയ്തുവരുന്ന ഹംദാദുൽ ഹഖിന് ബംഗളൂരിൽ പോയപ്പോഴാണ് എം.ഡി.എം.എ ലഭിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്. പോലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

മയക്കുമരുന്നിനെതിരെയുള്ള പോലീസിൻ്റെ ഈ നടപടി പ്രശംസനീയമല്ലേ? വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. കമൻ്റ് ചെയ്ത് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. 

Article Summary: Youth arrested in Taliparamba with 1.3219 grams of MDMA during a police patrol.

#MDMA #KeralaPolice #Arrest #Taliparamba #DrugSmuggling #KannurCrime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script