Love Trap | ഇൻസ്റ്റഗ്രാം പ്രണയക്കുരുക്ക്: സ്വർണം തട്ടിയ കേസിൽ യുവാവ് പിടിയിൽ; ‘സുഹൃത്തായി എത്തിയതും താൻ തന്നെയാണെന്ന് പ്രതി’

 
Muhammad Najir arrested in Kannur for Instagram love trap gold theft.
Muhammad Najir arrested in Kannur for Instagram love trap gold theft.

Photo: Arranged

● യുവതിയിൽ നിന്നും 25 പവൻ സ്വർണം തട്ടിയെടുത്തു.
● കോഴിക്കോടും സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്.
● വിവാഹമോചിതരായ സ്ത്രീകളെയാണ് ലക്ഷ്യമിട്ടിരുന്നത്.
● ഗൂഗിൾ പേ ഇടപാടുകളാണ് കേസിൽ വഴിത്തിരിവായത്.

കണ്ണൂർ: (KVARTHA) ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ 25 പവൻ സ്വർണാഭരണം തട്ടിയെടുത്തെന്ന കേസിൽ പ്രതി അറസ്റ്റിൽ. വടകര മയ്യന്നൂർ സ്വദേശി മുഹമ്മദ് നജീറിനെയാണ് (29) എസ്.ഐ. ടി.കെ. അഖിലും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് ഏഴര ലക്ഷം രൂപയും രണ്ട് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. യുവതിയിൽ നിന്ന് തട്ടിയെടുത്ത 25 പവനിൽ പതിനാല് പവൻ വടകരയിലെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

സമാനമായ രീതിയിൽ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രതി പ്രണയ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. വിധവകളോ ഭർത്താവുമായി അകന്നു കഴിയുന്നവരോ ആയ യുവതികളെയാണ് പ്രതി പ്രണയക്കുരുക്കിൽപ്പെടുത്തി തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. വടകര, കുറ്റ്യാടി, വളയം, പയ്യോളി സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പ് കേസുകൾ പ്രതിക്കെതിരെയുണ്ട് എന്നും പോലീസ് സ്ഊചന നൽകി.

ഒരിക്കൽ പോലും നേരിൽ കാണുകയോ ഫോട്ടോയിലൂടെ പോലും പരിചയമില്ലാത്ത യുവാവിനെ ഇൻസ്റ്റഗ്രാമിലൂടെ പ്രണയിച്ച കണ്ണൂർ മേലെ ചൊവ്വ സ്വദേശിനിയായ വിവാഹമോചിതയാണ് തലശ്ശേരിയിൽ തട്ടിപ്പിനിരയായത്. ഒരു മാസം നീണ്ടുനിന്ന പ്രണയ സംഭാഷണത്തിനിടെയാണ് 25 പവൻ സ്വർണാഭരണവുമായി കാമുകനെ തേടി യുവതി ഇറങ്ങി പുറപ്പെട്ടത്.

തൊപ്പി വെച്ച മെറൂൺ കളർ ഷർട്ട് ധരിച്ചയാളാണ് യുവതിയുടെ സ്വർണം തട്ടിയെടുത്തതെന്ന വിവരം മാത്രമാണ് ആദ്യഘട്ടത്തിൽ പോലീസിന് ലഭിച്ചത്. തുടർന്ന് തട്ടിപ്പ് നടന്ന റെയിൽവേ സ്റ്റേഷൻ പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് പ്രതി നടത്തിയ ഗൂഗിൾ പേ ഇടപാട് തുമ്പായി മാറുകയായിരുന്നു. കഴിഞ്ഞ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരിക്കൽ പോലും നേരിൽ കാണാത്ത കാമുകനൊപ്പം ജീവിതം കൊതിച്ച് തലശ്ശേരിയിൽ എത്തിയ യുവതിയിൽ നിന്നും സ്വർണാഭരണം തന്ത്രത്തിൽ കൈക്കലാക്കിയ പ്രതി സ്ഥലം വിടുകയായിരുന്നു. പ്രണയം മൂത്ത യുവതി ആദ്യ ഭർത്താവിലുള്ള കുട്ടിയേയും എടുത്താണ് തലശ്ശേരിയിൽ എത്തിയത്. റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതിയോട് കൈവശമുള്ള സ്വർണാഭരണം സ്റ്റേഷനിലെത്തുന്ന സുഹൃത്തിന് നൽകാൻ പ്രതി നിർദ്ദേശിക്കുകയായിരുന്നു. സുഹൃത്തായി എത്തിയതും താൻ തന്നെയാണെന്ന് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

A youth arrested for gold theft via Instagram love trap; police recover stolen gold and cash.

#GoldTheft #InstagramScam #LoveTrap #Kannur #KeralaNews #Crime
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia