Assault Incident | ചെളിവെള്ളം തെറിച്ചു; ‘ഡ്രൈവറുടെ തലയില്‍ പെട്രോൾ ഒഴിച്ചു’ യുവാവ് പിടിയിൽ
● സംഭവത്തെ തുടർന്ന്, സ്വകാര്യ ബസുകൾ പണിമുടക്കി
● സംഭവം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി ബൈക്ക് യാത്രികനായ സോമേഷിനെ കസ്റ്റഡിയിലെടുത്തു.
അരൂർ: (KVARTHA) ദേശീയപാതയിൽ വച്ച് സ്വകാര്യ ബസ് ഡ്രൈവറുടെ തലയില്‍ പെട്രോൾ ഒഴിച്ചുവെന്നാരോപണത്തെ തുടർന്ന് യുവാവ് പിടിയിൽ. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ എരമല്ലൂർ ജങ്ക്ഷന് സമീപമാണ് സംഭവം ഉണ്ടായത്.
പോലീസ് പറയുന്നതനുസരിച്ച്, എറണാകുളത്തുനിന്ന് ചേര്‍ത്തലക്ക് വരുകയായിരുന്ന മലയാളീസ് പേരുള്ള സ്വകാര്യബസ് എരമല്ലൂരില്‍ ദേശീയപാതയില്‍നിന്ന് എഴുപുന്നയിലേക്ക് തിരിയുമ്ബോഴായിരുന്നു അതിക്രമം. സ്വകാര്യബസ് ചെളി തെറിപ്പിച്ചതിൽ ക്ഷുഭിതനായ സോമേഷ് (40) എന്ന യുവാവ് ബസിനെ പിന്തുടർന്ന് ബസിന്റെ ഗ്ലാസ് കല്ലെറിഞ്ഞ ശേഷം, ബസ് ഡ്രൈവറായ കെ.ജി. മാത്യു (38) കാര്യം ചോദിക്കാൻ ഇറങ്ങിയപ്പോൾ കൈയിലുണ്ടായിരുന്ന കാനിലെ പെട്രോൾ ഡ്രൈവറുടെ തലയിൽ ഒഴിക്കുകയായിരുന്നു. സംഭവം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി ബൈക്ക് യാത്രികനായ സോമേഷിനെ കസ്റ്റഡിയിലെടുത്തു.
പെട്രോൾ കണ്ണിൽ വീണ ഡ്രൈവറെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേതുടര്‍ന്ന് പ്രതിഷേധിച്ച് ചേര്‍ത്തലയില്‍നിന്ന് വയലാര്‍വഴി ചേര്‍ത്തലക്ക് സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പണിമുടക്കി. സമരത്തിൽ പങ്കെടുത്ത 13 ബസുകള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി.
ബസിന്‍റെ ഗ്ലാസിന് പൊട്ടലുണ്ട്. ആക്രമണത്തില്‍ സോമേഷിനെതിരെ വധശ്രമത്തിനാണ് കേസെടുത്തതെന്ന് അരൂര്‍ സി.ഐ പി.എസ്. ഷിജു പറഞ്ഞു. ഇയാള്‍ ട്രെയിലര്‍ ലോറി ഡ്രൈവറാണ്.
#PetrolAttack #BusDriver #Aroor #Crime #PublicSafety #Kerala