കൂട്ടുപുഴയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ; കാറിൽ കടത്തിയത് 22 ഗ്രാം മെത്താംഫിറ്റമിൻ

 
Excise officials arresting youth with drugs
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കെ സർഫറാസ് ആണ് അറസ്റ്റിലായത്.
● എക്‌സൈസ് ഇൻസ്‌പെക്ടർ അനീഷ് കുമാർ പുത്തലത്തിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
● മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ. 13. എ.ടി. 9016 നമ്പർ കാർ കസ്റ്റഡിയിലെടുത്തു.
● കാർ എക്‌സൈസ് ചെക്ക് പോസ്റ്റിലെത്തിച്ച് വിശദമായി പരിശോധിക്കുകയായിരുന്നു.
● തുടർനടപടികൾക്കായി പ്രതിയെയും തൊണ്ടിമുതലും എക്സൈസിന് കൈമാറി.

ഇരിട്ടി: (KVARTHA) കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കെ സർഫറാസ് (44) നെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ അനീഷ് കുമാർ പുത്തലത്തിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് മാരക മയക്കുമരുന്നായ 22 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ. 13. എ.ടി. 9016 നമ്പർ കാർ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

Aster mims 04/11/2022

വാഹന പരിശോധനാ സംഘത്തിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് തോമസ് ടി കെ, എൻ പത്മരാജൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സബീഷ് ഇ.പി, ശ്യാം പി എസ്, ഷമീൽ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ജെസ്ന ജോസഫ് എന്നിവരും പങ്കെടുത്തു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. 

Article Summary: Youth arrested with 22g of Methamphetamine in car at Koottupuzha.

#Methamphetamine #Koottupuzha #Iritty #ExciseArrest #DrugSmuggling #KeralaCrime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia