SWISS-TOWER 24/07/2023

Incident | 'എലിവിഷം അകത്ത് ചെന്ന നിലയിൽ എത്തിയ യുവാവ് കണ്ണൂർ മെഡിക്കൽ കോളജിലെ കാഷ്വാലിറ്റി തകർത്തു'

 
Kannur Medical College, damaged casualty cabinet, incident in medical ward
Kannur Medical College, damaged casualty cabinet, incident in medical ward

Photo: Arranged

ADVERTISEMENT

● എലിവിഷം അകത്ത് ചെന്ന നിലയിലാണ് യുവാവ് ആശുപത്രിയിൽ എത്തിയത്.
● യുവാവ് കാഷ്വാലിറ്റിയിലെ കബോർഡ് തകർത്തു.
● പോലീസ് എത്തിയാണ് യുവാവിനെ നിയന്ത്രിച്ചത്.
● യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
● കണ്ണൂർ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്താണ് യുവാവ് മെഡിക്കൽ കോളേജിൽ എത്തിയത്.

കണ്ണൂർ: (KVARTHA) എലിവിഷം അകത്ത് ചെന്ന നിലയിൽ എത്തി വെപ്രാളത്തിലെത്തിയ രോഗിയായ യുവാവ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ അക്രമം നടത്തി, ക്വാഷാലിറ്റിയുടെ കബോഡ് തകര്‍ത്തതായി പരാതി.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. എലിവിഷം അകത്ത് ചെന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത് മെഡിക്കല്‍ കോളജിലെത്തിയ പി പി വിനീത് (26) എന്ന യുവാവാണ് പരിഭ്രാന്തി സൃഷ്ടിച്ചത്.

Aster mims 04/11/2022

രോഗി പെട്ടന്ന് അക്രമസക്തനാകുകയും കബോഡ് ചവിട്ടി തകര്‍ക്കുകയുമായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പൊലീസ് എയ്ഡ് പോസ്റ്റിലെ സീനിയര്‍ സി.പി.ഒ പി ആര്‍ ഷിജുവും ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി. ഗുരുതരാവസ്ഥയിലുള്ള വിനീത് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


A delirious young man named P. P. Vineeth caused chaos at Kannur Medical College by damaging a cabinet in the casualty ward. He is now under treatment.

#KannurNews #MedicalCollege #Incident #Delirium #HealthCare #PublicSafety

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia