

● ചൊവ്വാഴ്ച രാവിലെയാണ് ഇയാളുടെ മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
● കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
● കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ രത്നകുമാർ, എസിപി ടി കെ രത്നകുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
കണ്ണൂർ: (KVARTHA) അഴീക്കൽ തുറമുഖത്തിന് സമീപം തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ. 45 വയസ് പ്രായം തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് ഇയാളുടെ മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
കല്ലുകൊണ്ടുള്ള അടിയേറ്റ് തല തകർന്നിട്ടുണ്ട്. അക്രമിക്കാൻ ഉപയോഗിച്ച കല്ല് സമീപത്തുണ്ട്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ലുങ്കിയും നീല വരകളുള്ള ടീഷർട്ടുമാണ് വേഷം. വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദ്ദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ രത്നകുമാർ, എസിപി ടി കെ രത്നകുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. വളപട്ടണം സി ഐ സുമേഷിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. കൊല്ലപ്പെട്ടയാൾ ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
#KannurCrime, #AzheekalHarbor, #WorkerMurder, #PoliceInvestigation, #CrimeNews, #HeadInjury