Arrested | 'ഡെല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷയെ റോഡിലൂടെ വലിച്ചിഴച്ചു'; 47കാരന്‍ അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മാലിവാലിനെ റോഡില്‍ 15 മീറ്ററോളം വലിച്ചിഴച്ചതായി പരാതി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയയോടെയായിരുന്നു ംഭവം. കാറില്‍ മദ്യപിച്ച് എത്തിയയാള്‍ റോഡില്‍ നില്‍ക്കുകയായിരുന്ന സ്വാതിയെ 15 മീറ്ററോളം വലിച്ചിഴക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഹരിഷ് ചന്ദ്ര എന്ന 47കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
'ദൈവമാണ് എന്റെ ജീവന്‍ രക്ഷിച്ചത്. വനിതാ കമീഷന്‍ ചെയര്‍പേഴ്‌സന്‍ പോലും ഡല്‍ഹിയില്‍ സുരക്ഷിതയല്ലെങ്കില്‍, സാഹചര്യം എന്താണെന്ന് ചിന്തിച്ചുനോക്കൂ' - സ്വാതി ട്വീറ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഡെല്‍ഹി എയിംസ് ആശുപത്രിക്ക് സമീപത്ത് നിന്നാണ് വനിതാ കമീഷന്‍ അധ്യക്ഷയ്ക്ക് നേരെ കൈയേറ്റമുണ്ടായത്. രാജ്യ തലസ്ഥാനത്തെ സ്ത്രീ സുരക്ഷ സംബന്ധിച്ച് പരിശോധിക്കാനായാണ് അവര്‍ പുലര്‍ച്ചെ റോഡിലിറങ്ങിയത്. ആ സമയം ബലേനോ കാറിലെത്തിയ ഹരിഷ് ചന്ദ്ര ഇവരെ കാറിനുള്ളിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചു. അവര്‍ നിരസിച്ചപ്പോള്‍ ഇയാള്‍ കാറോടിച്ച് മുന്നോട്ടുപോയി.
പിന്നീട് വീണ്ടും കാറില്‍ കയറാന്‍ നിര്‍ബന്ധിച്ചപ്പോള്‍ കാറിന്റെ വിന്‍ഡോയിലൂടെ ഇയാളെ പിടിക്കാന്‍ സ്വാതി ശ്രമിച്ചു. ഈ സമയം പ്രതി വിന്‍ഡോ ഗ്ലാസ് താഴ്ത്തി. സ്വാതിയുടെ കൈ ഗ്ലാസിനുള്ളില്‍ കുടുങ്ങി. പ്രതി കറോടിച്ച് പോകാന്‍ തുടങ്ങിയതോടെ കാറില്‍ തൂങ്ങിയ നിലയില്‍ സ്വാതി റോഡിലൂടെ വലിച്ചിഴക്കപ്പെട്ടു.
ഇയാള്‍ അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നെന്ന് സ്വാതി പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാറും പിടിച്ചെടുത്തിട്ടുണ്ട്.
Keywords: New Delhi, News, National, Road, attack, Crime, Arrest, Arrested, Women's Panel Head Alleges Dragged By Car.

