Crime | ബംഗളൂരിൽ യുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ കണ്ടെത്തിയ സംഭവം: ബാർബർ ഷോപ്പ് ജീവനക്കാരൻ കസ്റ്റഡിയിൽ
● പൊലീസ് ബാർബർ ഷോപ്പ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു.
● മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു.
ബംഗളൂരു: (KVARTHA) അപ്പാർട്ട്‌മെന്റിൽ നിന്ന് യുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന സംഭവം നഗരത്തെ നടുക്കിയിരിക്കുന്നു. നെലമംഗല സ്വദേശിയായ മഹാലക്ഷ്‌മി (29) എന്ന യുവതിയുടെ ശരീരഭാഗങ്ങളാണ് മുന്നേശ്വര ബ്ലോക്കിലെ ഒരു അപ്പാർട്ട്‌മെന്റിൽ നിന്ന് കണ്ടെത്തിയത്.
പൊലീസ് പറയുന്നതനുസരിച്ച്, ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് കുറച്ചുനാളായി ഇവർ ഒറ്റയ്‌ക്കാണ് താമസം. അപ്പാർട്ട്‌മെന്റിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സമീപവാസികളുടെ പരാതിയെ തുടർന്ന് എത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് 50 കഷ്‌ണങ്ങളാക്കി മുറിച്ച നിലയിൽ യുവതിയുടെ മൃതദേഹം ഫ്രിഡ്‌ജില്‍ നിന്നും ലഭിച്ചത്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം നടത്തുന്നതെന്നും പൊലീസ് പറഞ്ഞു.
മഹാലക്ഷ്മിയുമായി അടുത്ത ബന്ധമുള്ള എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയണെന്നും പശ്ചിമ ബംഗാള്‍ സ്വദേശിയും ബാർബർ ഷോപ്പ് ജീവനക്കാരനുമായ യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. ഇയാള്‍ ഇടയ്‌ക്കിടെ മഹാലക്ഷ്‌മിയെ കാണാൻ അപ്പാർട്ട്‌മെന്റില്‍ എത്താറുണ്ടെന്ന് സമീപത്ത് താമസിക്കുന്നവർ പൊലിസിന് മൊഴി നല്‍കിയിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. കൊലപാതകം മറ്റെവിടെയെങ്കിലും നടത്തിയ ശേഷം മൃതദേഹം അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുവന്നതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അവിടെയെങ്ങും കൊലപാതകം നടന്നതിന്റെ രക്തക്കറയോ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായോ കണ്ടെത്താൻ സാധിച്ചില്ലെന്നും മഹാലക്ഷ്‌മിയുടെ കിടക്കയ്‌ക്ക് സമീപം ഒരു സ്യൂട്ട്‌കേസ് ഉണ്ടായിരുന്നതായും കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്‌ത ശേഷമേ വിശദമായ വിവരങ്ങള്‍ പറയാൻ സാധിക്കൂ എന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
#BengaluruCrime #MurderMystery #PoliceInvestigation #BreakingNews #IndiaNews