Found Dead | 'വിവാഹത്തോടനുബന്ധിച്ചുള്ള സാധനങ്ങള്‍ വാങ്ങാനായി പുറത്തുപോയ യുവതി ഹോടെല്‍ മുറിയില്‍ മരിച്ച നിലയില്‍'; പിന്നാലെ കാണാതായ സുഹൃത്തിനായി പൊലീസ് തിരച്ചില്‍
Oct 24, 2023, 09:26 IST
ലക്‌നൗ: (KVARTHA) ഉത്തര്‍പ്രദേശില്‍ യുവതിയെ ഹോടെല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹാപുര്‍ സ്വദേശി ശെഹ്സാദിയാണ് (23) മരിച്ചത്. വിവാഹത്തോടനുബന്ധിച്ചുള്ള സാധനങ്ങള്‍ വാങ്ങാനായി വീട്ടില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെയാണ് സംഭവമെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ദാരുണമായ സംഭവം നടന്നത്.
പൊലീസ് പറയുന്നത്: വേവ് സിറ്റിയിലെ ഒരു ഹോടെല്‍ മുറിയിലാണ് ശെഹ്സാദിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ യുവതി സുഹൃത്തായ അസറുദ്ദീനൊപ്പമുണ്ടായിരുന്നതായി തെളിഞ്ഞു. സംഭവത്തിന് പിന്നാലെ ഇയാളെ കാണാതായി. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നവംബര്‍ 14ന് ശെഹ്സാദിയുടെ വിവാഹം നിശ്ചയിച്ചത്. വിവാഹ ചടങ്ങിന് സാധനങ്ങള്‍ വാങ്ങാനായി പോകുകയാണെന്ന് പറഞ്ഞ് ശനിയാഴ്ച (21.10.2023) വൈകിട്ടാണ് ശെഹ്‌സാദിയ ഗാസിയാബാദിലേക്ക് പുറപ്പെട്ടത്.
ഞായറാഴ്ച (22.10.2023) രാവിലെ ഏഴ് മണിയോടെ ശെഹ്സാദി മരിച്ചതായി അസറുദ്ദീന്‍ ശെഹ്സാദിയുടെ സഹോദരന്‍ ഡാനിഷിനെ അറിയിച്ചു. സഹോദരനാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് എത്തിയപ്പോള്‍ മൃതദേഹം പുതപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ടത്തിനയച്ചു. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാകാന്‍ പോസ്റ്റ്മോര്‍ടം റിപോര്‍ടിനായി പൊലീസ് കാത്തിരിക്കുകയാണ്.
Keywords: News, National, UP, Ghaziabad, Crime, Woman, Marriage Shopping, Found Dead, Hotel Room, Woman who went shopping for marriage found dead in hotel room.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.