Woman Injured | 'പീഡന ശ്രമം ചെറുത്തുനിന്ന യുവതിയെ ഓടുന്ന ട്രെയിനില്‍നിന്ന് പുറത്തേക്കു തള്ളിയിട്ടു'; പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്
Apr 30, 2022, 19:24 IST
ഭോപാല്‍: (www.kvartha.com) പീഡന ശ്രമം ചെറുത്തുനിന്ന യുവതിയെ ഓടുന്ന ട്രെയിനില്‍നിന്ന് പുറത്തേക്കു തള്ളിയിട്ടതായി പൊലീസ്. ബുധനാഴ്ച വൈകിട്ട് മധ്യപ്രദേശിലെ ചത്തര്‍പൂര്‍ ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 24കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടി ബഗേശ്വര് ധാം ക്ഷേത്രം സന്ദര്‍ശിക്കുന്നതിനാണ് ചത്തര്പുരിലെത്തിയത്. ഖജുരാഹോ മഹോബ എക്സ്പ്രസ് സ്പെഷല്‍ പാസഞ്ചര്‍ ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്മെന്റിലാണ് പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്.
ട്രെയിനെടുക്കുന്നതിനു തൊട്ടുമുന്‍പ് അക്രമിയായ യുവാവ് ഇതേ കംപാര്‍ട്മെന്റില്‍ കയറുകയായിരുന്നു. ഇരുവരും മാത്രമാണ് കംപാര്ട്മെന്റിലുണ്ടായിരുന്നത്. ട്രെയിന്‍ പുറപ്പെട്ടതോടെ യുവതിയോട് പ്രതി മോശം രീതിയില്‍ സംസാരിക്കാന്‍ തുടങ്ങുകയും തുടര്‍ന്ന് യുവതിയുടെ സീറ്റിനടുത്തുപോയി ഇരുന്നശേഷം യുവതിയെ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് അടുത്ത കംപാര്‍ട്മെന്റിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചതായും അക്രമിയുടെ കൈ കടിച്ചുമുറിച്ചതായും യുവതി മൊഴി നല്കി. യുവതി ചെറുത്തുനിന്നതോടെ അക്രമി യുവതിയെ ട്രെയിനില്‍നിന്ന് തള്ളി താഴെയിടുകയായിരുന്നു. സംഭവത്തില്‍ കൊലപാതക ശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു.
Keywords: News, National, Madhya Pradesh, Crime, Woman, Molestation, Accused, Train, Molestation, Woman Thrown Out Of Moving Train For Resisting Molestation Bid; Hospitalised.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.