പെണ്‍മക്കളുണ്ടായതിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചു, ആണ്‍കുഞ്ഞുണ്ടാകാനായി ദുര്‍മന്ത്രവാദത്തിന് ഇരയാക്കി; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും മാതാവും ആള്‍ദൈവവും അറസ്റ്റില്‍
Aug 30, 2021, 17:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പൂനെ: (www.kvartha.com 30.08.2021) പെണ്‍മക്കളുണ്ടായതിന്റെ പേരില്‍ ക്രൂരമായി മര്‍ദിക്കുകയും ആണ്‍കുഞ്ഞുണ്ടാകാനായി ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയതായും യുവതിയുടെ പരാതി. സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും ആള്‍ദൈവവത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍മക്കളുണ്ടായതിന്റെ പേരില്‍ നാലുവര്‍ഷമായി 31കാരിയെ കുടുംബം ക്രൂരമായി മര്‍ദിച്ചുവരികയാണെന്നും പൊലീസ് പറയുന്നു.
2016ല്‍ വിവാഹിതരായ യുവതിക്കും ഭര്‍ത്താവിനും 2017ല്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ഇതോടെ മാനസികമായും ശാരീരികമായും ഭര്‍ത്താവും മാതാവും യുവതിയെ മര്‍ദിക്കുകയും വീട്ടിലേക്ക് ദൗര്‍ഭാഗ്യം കൊണ്ടുവന്നെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. 2020ല്‍ വീണ്ടും ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചതോടെ യുവതിക്ക് നേരെ അതിക്രമങ്ങളും വര്‍ധിക്കുകയായിരുന്നു. കുട്ടികളെ കൊലപ്പെടുത്തുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മര്‍ദനം തുടര്‍ന്നതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതിയെയും മക്കളെയും ഓഗസ്റ്റ് മൂന്നാമത്തെ ആഴ്ചയില്‍ ഭര്‍ത്താവെത്തി പൂനെയിലേക്ക് തിരിച്ചുകൊണ്ടുപോയി. എന്നാല്‍, അവിടെയെത്തിയ ശേഷം യുവതിയെ പ്രദേശത്തെ ആള്‍ദൈവമെന്ന് വിശേഷിപ്പിക്കുന്ന ആളുടെ അടുത്തെത്തിക്കുകയായിരുന്നു. നഗ്‌ന ശരീരത്തില്‍ ഭസ്മം പുരട്ടിയാല്‍ ആണ്‍കുഞ്ഞ് ജനിക്കുമെന്നായിരുന്നു ആള്‍ദൈവത്തിന്റെ വാദം.
തുടര്‍ന്ന് വീട്ടിലെത്തിയ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നിര്‍ബന്ധമായി വസ്ത്രം അഴിപ്പിക്കുകയും ദേഹത്ത് ഭസ്മം പുരട്ടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ആള്‍ദൈവത്തിനുമെതിരെ പൊലീസ് കേസെടുത്തു.
Keywords: Pune, News, National, Arrest, Arrested, Woman, Police, Crime, Case, Woman subjected to ‘harassment, ritual’ for giving birth to daughters; husband booked, mother-in-law and godman arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

