Driver Arrested | 'പെണ്‍കുട്ടിയെ നടുറോഡില്‍ വച്ച് കടന്നുപിടിക്കുകയും ഓടുന്ന ഓടോറിക്ഷയില്‍ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു'; ഡ്രൈവര്‍ അറസ്റ്റില്‍
താനെ: (www.kvartha.com) പട്ടാപ്പകല്‍ റോഡരികിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ നടുറോഡില്‍ വച്ച് കടന്നുപിടിക്കുകയും ഓടുന്ന ഓടോറിക്ഷയില്‍ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ താനെയില്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഓടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കോളജിലേക്ക് പോകുംവഴി 21കാരിയോട് അക്രമി ആദ്യം അശ്ലീല പദപ്രയോഗം നടത്തുകയും ചോദ്യംചെയ്തപ്പോള്‍ കടന്നുപിടിക്കുകയുമായിരുന്നു. ഓടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയുടെ കയ്യില്‍ പിടിച്ച് വലിച്ചിഴച്ചെങ്കിലും ഓടോറിക്ഷയുടെ വേഗം കൂടിയതോടെ പെണ്‍കുട്ടി തെറിച്ചുവീണു.
പരിക്കേറ്റ പെണ്‍കുട്ടിയെ പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മണിക്കൂറുകള്‍ക്കകം പ്രതിയെ പൊലീസ് പിടികൂടുകയും ചെയ്തു.
Keywords: Thane, News, National, Crime, Arrest, Arrested, Police, Auto Driver, Molestation, Injured, Hospital, Woman molested by auto driver, dragged with vehicle.