SWISS-TOWER 24/07/2023

'ചുളിവുകൾ ദോഷം ചെയ്യും'; വീട്ടമ്മയെ കബളിപ്പിച്ച് ക്ലിനിക്ക്; സമ്പാദ്യം മുഴുവൻ നഷ്ടമായി
 

 
Image Representing Chinese Woman Loses ₹7 Lakh in Fraudulent Anti-Wrinkle 'Treatment'
Image Representing Chinese Woman Loses ₹7 Lakh in Fraudulent Anti-Wrinkle 'Treatment'

Representational Image Generated by Meta AI

● 'പേരക്കുട്ടിയുടെ ട്യൂഷൻ ഫീസടക്കം തട്ടിയെടുത്തു.'
● 'ചികിത്സക്ക് ശേഷം ആരോഗ്യപ്രശ്നങ്ങൾ.'
● 'പണം തിരികെ നൽകാൻ വിസമ്മതിച്ചു.'
● മകൾ പരാതിയുമായി രംഗത്തെത്തി.

ബെയ്ജിങ്: (KVARTHA) മുഖത്തെ ചുളിവുകൾ മാറ്റാനുള്ള 'ചികിത്സ'യുടെ പേരിൽ ഒരു വീട്ടമ്മക്ക് വൻ തുക നഷ്ടമായി. ഭർത്താവ് അകന്നുപോകുമോ എന്ന ഭയം കാരണം സൗന്ദര്യവർധക ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീക്കാണ് പേരക്കുട്ടിയുടെ ട്യൂഷൻ ഫീസ് അടക്കം 7.15 ലക്ഷം രൂപ നഷ്ടമായത്. 58 വയസ്സുള്ള കിയു എന്ന സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്.

Aster mims 04/11/2022

താമസിക്കുന്ന ഫ്ളാറ്റിലെ തെറാപ്പി സെൻ്ററിൻ്റെ ഉടമയാണ് കിയുവിനെ ഒരു പ്ലാസ്റ്റിക് സർജറി ക്ലിനിക്കിൽ എത്തിച്ചത്. കിയുവിന്റെ മുഖത്തെ ചുളിവുകൾ ദോഷം ചെയ്യുമെന്ന് ഡോക്ടർ അവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. കണ്ണുകൾക്ക് ചുറ്റുമുള്ള ചുളിവുകൾ ഭർത്താവ് വഞ്ചിക്കുന്നതിന്റെ സൂചനയാണെന്നും, അത് നീക്കം ചെയ്യുന്നത് ഭർത്താവിന് ഭാഗ്യം കൊണ്ടുവരുമെന്നും പറഞ്ഞു. പുരികങ്ങൾക്കിടയിലുള്ള ചുളിവുകൾ കുട്ടികൾക്ക് ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വസിപ്പിച്ചു.

ക്ലിനിക്കിലെ ജീവനക്കാർ നിർബന്ധിച്ച് പണം അടപ്പിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചികിത്സയ്ക്ക് ശേഷം കിയുവിന് തലവേദനയും വയറ്റിൽ അസ്വസ്ഥതയും അനുഭവപ്പെട്ടു. പിന്നീട് കിയുവിന് വായ പോലും തുറക്കാൻ കഴിയാത്ത അവസ്ഥയായി. തുടർന്ന് മകളാണ് ചികിത്സയെക്കുറിച്ച് അറിയുന്നത്. തന്റെ അമ്മയെ കബളിപ്പിച്ചെന്ന് ആരോപിച്ച് മകൾ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ, ക്ലിനിക്ക് പണം തിരികെ നൽകാൻ തയ്യാറായില്ല. സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയരുന്നുണ്ട്.
 

സൗന്ദര്യ ചികിത്സകൾക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്? കമന്റ് ചെയ്യുക.

Article Summary: Woman loses ₹7 lakh in anti-wrinkle treatment scam.

#BeautyScam #China #HealthFraud #ConsumerAlert #CosmeticSurgery #Trending

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia