മാഹിപ്പുഴയിൽ ഭർതൃമതി മരിച്ച നിലയിൽ; ന്യൂമാഹി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി

 
View of Mahe River and Bridge.

Photo: Special Arrangement

ADVERTISEMENT

● ശനിയാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടത്.
● മൃതദേഹം മാഹി ജനറൽ ആശുപത്രി മോർച്ചറിയിൽ.
● അഗ്നിരക്ഷാസേനയും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നാണ് മൃതദേഹം കരക്കെത്തിച്ചത്.

തലശ്ശേരി: (KVARTHA) മാഹി പാലത്തിന് സമീപം മാഹിപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി ഗോപാലപ്പേട്ട സറീന മൻസിലിൽ ഷെഹർബാൻ (48) ആണ് മരിച്ചത്. സംഭവത്തിൽ ന്യൂമാഹി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൃതദേഹം കണ്ടെത്തിയത് ശനിയാഴ്ച

ശനിയാഴ്ച വൈകുന്നേരമാണ് പുഴയിൽ മൃതദേഹം കണ്ടത്. തുടർന്ന് മാഹി പൊലീസും അഗ്നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുഴയിൽ നിന്നും കരക്കെത്തിച്ചത്.

Aster_MIMS

തുടർനടപടികൾ

ന്യൂമാഹി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാഹി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

കുടുംബം

ഭർത്താവ്: സൈനുദ്ദീൻ. മക്കൾ: ഷഹല, ഷഹദാദ്.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യു

Article Summary: The body of Sheharban (48), a native of Thalassery, was found in the Mahe River near the Mahe Bridge. New Mahe Police have registered a case of unnatural death and launched an investigation.

#Mahe #Thalassery #Death #PoliceProbe #KeralaNews #MaheRiver #Obituary

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia