ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്


● ഭർതൃപിതാവ് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് കണ്ടത്.
● രണ്ട് വയസ്സുള്ള മകൻ ഈ സമയം വീട്ടിലുണ്ടായിരുന്നു.
● ബാലുശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
● മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
കണ്ണൂർ: (KVARTHA) കേളകം സ്വദേശിനിയായ യുവതിയെ ബാലുശ്ശേരി പൂനൂരിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ കരിങ്കാളിമ്മൽ ശ്രീജിത്തിൻ്റെ ഭാര്യ ജിസ്‌ന (24) ആണ് മരിച്ചത്. സംഭവത്തിൽ ബാലുശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭർത്തൃപിതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ജിസ്‌നയെ മരിച്ച നിലയിൽ കണ്ടത്. ഈ സമയം വീട്ടിൽ രണ്ടുവയസ്സുള്ള മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഓട്ടോ ഡ്രൈവറാണ് ജിസ്‌നയുടെ ഭർത്താവ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: A woman was found dead at her husband's home in Poonoor.
#Kannur, #Kerala, #CrimeNews, #Poonoor, #UnnaturalDeath, #PoliceInvestigation