Found Dead | നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
Aug 2, 2023, 18:10 IST
ADVERTISEMENT
ജയ്പൂര്‍: (www.kvartha.com) നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്താനിലെ ഉദയ്പൂരിലാണ് സംഭവം. ക്ഷേത്രവളപ്പിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നും കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലീസ് പറയുന്നത്: ഏകലിംപുര മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ജ്യോത ബാവ്ജി ക്ഷേത്രത്തിലാണ് സംഭവം. തൊഴിലാളികള്‍ ക്ഷേത്രത്തിന്റെ ടെറസിലെത്തിയപ്പോഴാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
ക്ഷേത്രത്തിന് പിന്നിലെ ചേരിയില്‍ (ബസ്തി) താമസിക്കുന്ന പുഷ്പ എന്ന സ്ത്രീയാണ് മരിച്ചതെന്നും ഇവര്‍ പച്ചക്കറി കച്ചവടക്കാരിയായാണെന്നും തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച രാത്രി മുതല്‍ ഇവരെ കാണാനില്ലായിരുന്നു. ആത്മഹത്യയാണോ കൊലപാതകമാണോ എന്നറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്.
Keywords: Jaipur, News, National, Found Dead, Police, Crime, Woman found dead at under-construction temple site.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

