11കാരിയുടെ കൈകള്‍ തിളച്ച എണ്ണയില്‍ മുക്കിയെന്ന സംഭവം; അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗാന്ധിനഗര്‍: (www.kvartha.com 24.09.2021) ഗുജറാത്തില്‍ 11കാരിയുടെ കൈകള്‍ തിളച്ച എണ്ണയില്‍ മുക്കിയെന്ന സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. ലാഖി മാക്വാന(40)യാണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. 
Aster mims 04/11/2022

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പ്രതിയെയും ഒരു പുരുഷനെയും സംശയാസ്പദമായ രീതിയില്‍ പെണ്‍കുട്ടി കാണുകയും രക്ഷിതാക്കളോട് പറയുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതയയാണ് പെണ്‍കുട്ടിയോട് ക്രൂരത കാട്ടിയതെന്നും പൊലീസ് പറഞ്ഞു. കുട്ടി നുണ പറഞ്ഞതാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് പ്രതി കുട്ടിയുടെ കൈ എണ്ണയില്‍ മുക്കിയത്. 

11കാരിയുടെ കൈകള്‍ തിളച്ച എണ്ണയില്‍ മുക്കിയെന്ന സംഭവം; അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍

രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ മറ്റൊരു അയല്‍വായിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സ ലഭിച്ച ശേഷം കുട്ടി വീട്ടില്‍ വിശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.

Keywords:  News, National, Crime, Arrest, Arrested, Police, Girl, Woman, Woman forces 11-year-old girl to dip her hand in oil
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script