Mental Distress | 'ഭർത്താവ് ബൈക്ക് അപകടത്തിൽ മരിച്ചതിൻ്റെ മനോവിഷമത്താൽ ബാങ്ക് ജീവനക്കാരിയായ യുവതി ജീവനൊടുക്കി'

 
Family mourning the loss of the woman who committed in Kannur
Family mourning the loss of the woman who committed in Kannur

Photo: Arranged

● മയ്യിൽ സ്വദേശിനിയായ അഖില ചന്ദ്രനാണ് മരിച്ചത്
● ഐ.സി.ഐ.സി.ഐ ബാങ്കിൽ ജീവനക്കാരിയായിരുന്നു.
● ഏകമകൻ തനിച്ചായി



കണ്ണൂർ: (KVARTHA) തളാപ്പിൽ ഭർത്താവ് ബൈക്ക് അപകടത്തിൽ മരിച്ചതിൻ്റെ മനോവിഷമം താങ്ങാനാവാതെ യുവതി ജീവനൊടുക്കിയതായി പൊലീസ്. മയ്യിൽ വേളം അക്ഷയ് നിവാസിൽ അഖിലചന്ദ്രനാണ് (31) മരിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. വീടിന്റെ വർക്ക് ഏരിയക്കും കിണറിനും ഇടയിലുള്ള സ്ഥലത്ത് അലൂമിനിയം ഷീറ്റിന്റെ ഇരുമ്പ് പൈപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കണ്ണൂർ ഐ.സി.ഐ.സി.ഐ ബാങ്കിലെ ജീവനക്കാരിയായിരുന്നു അഖില. ഒരു മാസം മുൻപാണ് അഖിലയുടെ ഭർത്താവ് രാഹുൽ ബൈക്ക് അപകടത്തിൽ മരിച്ചത്. നണിശ്ശേരി സ്വദേശിയായ രാഹുൽ ആക്സിസ് ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. ഭർത്താവിന്റെ ആകസ്മികമായ വേർപാട് അഖിലയെ മാനസികമായി തളർത്തിയിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അഖില വീണ്ടും ജോലിക്ക് പോയി തുടങ്ങിയത്.

ചന്ദ്രൻ-ശ്രീജ ദമ്പതികളുടെ മകളാണ് അഖില. സഹോദരൻ: അക്ഷയ് (ഇന്ത്യൻ ആർമി). ഏകമകൻ: രുദ്ര. കണ്ടക്കൈ ശാന്തിവനം ശ്മശാനത്തിൽ സംസ്കാരം നടത്തി.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം വിലമതിക്കേണ്ടതാണ്. ആത്മഹത്യ ചിന്തകൾ ഉണ്ടെങ്കിൽ ദിശ ഹെല്പ് ഡെസ്കിൽ സഹായം തേടുക, നമ്പർ: 1056, അല്ലെങ്കിൽ iCALL- നമ്പർ: 9152987821.  നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

A woman, aged 31, committed in Kannur due to mental distress following her husband’s death in a bike accident. She was working in ICICI Bank. Her family is devastated by the loss.

 #MentalHealth #BikeAccident #KannurNews #ICICIBank #Woman

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia