Police Booked | സ്ത്രീധനത്തിനായി ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നതായി ഫിസിയോ തെറാപിസ്റ്റിന്റെ പരാതി; പൊലീസ് കേസെടുത്തു

 


തലശേരി: (www.kvartha.com) വിവാഹത്തിന് മുമ്പെയുണ്ടായ കടം വീട്ടാന്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായുള്ള യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ഫിസിയോ തെറാപിസ്റ്റായ എളയാവൂരിലെ 26 കാരിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും കോടതി നിര്‍ദേശപ്രകാരമാണ് ടൗണ്‍ പൊലീസ് കേസെടുത്തത്.

2019 ആഗസ്ത് ഒമ്പതിനായിരുന്നു ഇവരുടെ വിവാഹം. വിവാഹാലോചന സമയത്ത് പരാതിക്കാരി മംഗലാപുരത്തെ ശ്രീ നിവാസ കോളജ് ഓഫ് ഫിസിയോ തെറാപി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. വിവാഹ ശേഷവും തുടര്‍ന്ന് പഠിപ്പിക്കാമെന്ന ഉറപ്പിലായിരുന്നു കല്യാണം. ഈ സമയം വിദേശത്ത് മെകാനിക്കല്‍ സൂപര്‍വൈസറായിരുന്നു പ്രദീപന്‍. വിവാഹം കഴിഞ്ഞതിന്റെ അടുത്ത ദിവസം തന്നെ ജ്വലറിയില്‍ നിന്നും രണ്ടുപേരെത്തി താലിമാലയുടേയും മോതിരത്തിന്റെയും പണം ചോദിച്ച് ബഹളം കൂട്ടുകയും ഒരാഴ്ചക്കുള്ളില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് അവര്‍ തിരിച്ചു പോയത്.

Police Booked | സ്ത്രീധനത്തിനായി ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നതായി ഫിസിയോ തെറാപിസ്റ്റിന്റെ പരാതി; പൊലീസ് കേസെടുത്തു

അതിന് ശേഷം തന്റെ സമ്മതമില്ലാതെ തന്റെ ആഭരണങ്ങള്‍ വിറ്റാണ് പല കടങ്ങളും വീട്ടിയത്. വിവാഹ സമയത്ത് ബന്ധുക്കള്‍ തനിക്ക് തന്ന 42 പവനില്‍ 15 പവന്‍ പ്രതികള്‍ എടുത്ത് പണയപ്പെടുത്തി. മുഴുവന്‍ ആഭരണങ്ങളും വേണമെന്നും വീടിന്റെ മേലുള്ള കടങ്ങള്‍ തട്ടാന്‍ അഞ്ചുലക്ഷം രൂപ കൂടി തരണമെന്നുമാവശ്യപെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും ചോദിക്കാനെത്തിയ മാതാപിതാക്കളേയും ഭീഷണിപ്പെടുത്തുകയാണെന്നുമാണ് പരാതിയില്‍ പറയുന്നത്.

Keywords: Thalassery, News, Kerala, Complaint, Police, Case, Crime, Dowry, Woman, Woman complains of torture by husband and family for dowry; Police booked.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia