Arrested | കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി വനിത കാബിന്‍ ക്രൂ അറസ്റ്റില്‍


സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനുസരിച്ചു മാസങ്ങളായി നിരീക്ഷണത്തിലായിരുന്നു
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്തിയ കാബിന്‍ ക്രൂവാണ് പിടിയിലായത്. പശ്ചിമബംഗാളിലെ കൊല്‍ക്കത്ത സ്വദേശിനി സുരഭി കാട്ടൂണില്‍ നിന്നാണ് 960 ഗ്രാം സ്വര്‍ണം കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. റവന്യൂ ഇന്റലിജന്‍സ് നടത്തിയ റെയ്ഡിലാണ് ജീവനക്കാരി പിടിയിലായത്.
മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവാണ് സുരഭി. സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനുസരിച്ചു ഇവര്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരീക്ഷണത്തിലായിരുന്നു. സുരഭിയെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കണ്ണൂര്‍ വിമാനത്താവള പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.