Attempted Murder | വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാൻ ശ്രമിച്ചതായി പരാതി
● കഴുത്തിൽ പരിക്കേറ്റ വീട്ടമ്മയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
● അത്തോളി കോക്കല്ലൂർ പെട്രോൾ പമ്പ് സമീപത്തെ വാടക വീട്ടിലാണ് മഷൂദ് താമസിക്കുന്നത്.
● വധശ്രമം കേസ് രജിസ്റ്റർ ചെയ്തു, മഷൂദിനെതിരേ അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്: (KVARTHA) വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചുവെന്നാരോപണം. കോഴിക്കോട് അത്തോളിയിലാണ് സംഭവം. പേരാമ്പ്ര സ്വദേശിനിയായ വീട്ടമ്മയ്‌ക്കെതിരെയാണ് മഷൂദ് എന്നയാൾ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
വ്യാഴാഴ്ച വൈകുന്നേരം 7.30 ഓടെ അത്തോളി സഹകരണ ആശുപത്രിക്ക് സമീപം വച്ച് മഷൂദ് വീട്ടമ്മയെ കുത്തിയെന്നാണ് പരാതി. കഴുത്തിൽ പരിക്കേറ്റ വീട്ടമ്മയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അത്തോളി കോക്കല്ലൂർ പെട്രോൾ പമ്പ് സമീപത്തെ വാടക വീട്ടിലാണ് മഷൂദ് താമസിക്കുന്നത്. വിവാഹാഭ്യർഥന നിരസിച്ചതിനുള്ള പ്രതികാരമായിട്ടാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. മഷൂദിനെതിരെ വധശ്രമക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#KeralaCrime #Kozhikode #DomesticViolence #AttemptedMurder #MarriageProposal #PoliceInvestigation