Woman Arrested | എസ്‌ഐ പരീക്ഷയില്‍ 30 ലക്ഷം രൂപ കോഴ കൊടുത്ത് ഒന്നാം റാങ്ക് വാങ്ങിയതായി പരാതി; യുവതി അറസ്റ്റില്‍

 


ബെംഗ്‌ളുറു: (www.kvartha.com) എസ്‌ഐ പരീക്ഷയില്‍ 30 ലക്ഷം രൂപ കോഴ കൊടുത്ത് ഒന്നാം റാങ്ക് വാങ്ങിയെന്ന പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം മൂന്ന് മാസമായി ഒളിവില്‍ പോയ രചന ഹനുമന്തിനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയിലാണ് വിവാദ സംഭവം നചന്നത്.

പൊലീസ് റിക്രൂട്‌മെന്റ് വിഭാഗത്തിലെ വനിതാ ഫസ്റ്റ് ഡിവിഷന്‍ അസിസ്റ്റന്റിന് കൈക്കൂലി നല്‍കി ഉത്തരക്കടലാസ് തിരുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കോടികളുടെ കോഴ ഇടപാടുകളും അനര്‍ഹര്‍ക്ക് ലഭിച്ച റാങ്കുകളും പുറത്തുവന്നതിന് പിന്നാലെയാണ് യോഗ്യതാ പട്ടിക റദ്ദാക്കിയതെന്നാണ് വിവരം. എഡിജിപി ഉള്‍പെടെ 60 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്.

Woman Arrested | എസ്‌ഐ പരീക്ഷയില്‍ 30 ലക്ഷം രൂപ കോഴ കൊടുത്ത് ഒന്നാം റാങ്ക് വാങ്ങിയതായി പരാതി; യുവതി അറസ്റ്റില്‍

Keywords: News, National, Crime, Bribe Scam, Complaint, Examination, Police, Woman arrested who paid Rs 30 lakh bribe.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia