Fraud | ഡോക്ടറായി ചമഞ്ഞ് വിവാഹ വഞ്ചന നടത്തിയെന്ന് ആരോപണം; യുവതി അറസ്റ്റിൽ

 
Woman arrested for marriage fraud by posing as a doctor in Chennai

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കൊടിയമ്പാളയം സ്വദേശി ലക്ഷ്മി എന്ന നിഷാന്തിയാണ് പിടിയിലായത്.
● യുവാക്കളുമായി അടുപ്പത്തിലായി വിവാഹം കഴിച്ച ശേഷം പണം തട്ടിയെടുത്ത് കടന്നുകളയുന്നതായിരുന്നു ഇവരുടെ രീതി.


ചെന്നൈ: (KVARTHA) സിർക്കാഴിയിൽ ഡോക്ടറാണെന്ന് നടിച്ച് നാല് പേരെ വിവാഹം ചെയ്ത് വഞ്ചിച്ചുവെന്നാരോപിച്ച്, യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയമ്പാളയം സ്വദേശി ലക്ഷ്മി എന്ന നിഷാന്തിയാണ് പിടിയിലായത്.പൊലീസ് പറയുന്നതനുസരിച്ച്, 10 വർഷം മുൻപ് ഭർത്താവ് മരിച്ചതിനെ തുടർന്ന് അമ്മയോടൊപ്പം കഴിഞ്ഞിരുന്ന ലക്ഷ്മി  2017 മുതലാണ് വിവിധ യുവാക്കളെ വിവാഹം ചെയ്ത് തട്ടിപ്പ് ആരംഭിച്ചതെന്നാണ്. ഡോക്ടറാണെന്ന വ്യാജേന യുവാക്കളുമായി അടുപ്പത്തിലായി വിവാഹം കഴിച്ച ശേഷം അവരെ പണം തട്ടിയെടുത്ത് കടന്നുകളയുന്നതായിരുന്നു ഇവരുടെ രീതി.പുത്തൂർ സ്വദേശി നെപ്പോളിയൻ, ചിദംബരം ഗോൾഡൻ നഗറിലെ രാജ, സിർക്കാഴി സ്വദേശി ശിവചന്ദ്രൻ എന്നിവർക്കു പുറമേ സേലം സ്വദേശിയായ മറ്റൊരു യുവാവിനെയും ഇവർ ഇത്തരത്തിൽ വഞ്ചിച്ചതായി പരാതിയിൽ പറയുന്നു. സിർക്കാഴിയിലെ ശിവചന്ദ്രനുമായുള്ള വിവാഹത്തിന്റെ ഫോട്ടോകൾ സമൂഹമാധ്യമത്തിൽ കണ്ടതിനെ തുടർന്നു പുത്തൂർ സ്വദേശി നെപ്പോളിയൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. 

A woman posing as a doctor deceived men by marrying them and stealing money. She was arrested after a complaint was filed following the posting of wedding photos online.#Fraud, #MarriageScam, #KochiNews, #ChennaiCrime, #DoctorFraud, #PoliceArrestNews Categories(separated with coma):
 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia