'നഗ്ന ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി ഭീഷണി'; വ്യവസായിയില്‍ നിന്ന് 38 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍

 


കാക്കനാട്: (www.kvartha.com 06.02.2022) വ്യവസായിയെ ഭീഷണിപ്പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍. പാലച്ചുവട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന ഷിജിമോള്‍ (34) ആണ് അറസ്റ്റിലായത്. വരാപ്പുഴ പെണ്‍വാണിഭ കേസിലും പ്രതിയാണ് ഷിജിയെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം സ്വദേശിയായ വ്യവസായിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ആറ് വര്‍ഷം മുമ്പ് സുഹൃത്തിനൊപ്പം എറണാകുളത്ത് വന്നപ്പോഴാണ് സുഹൃത്തിന്റെ പരിചയക്കാരിയെന്ന നിലയില്‍ വ്യവസായി ഷിജിയുടെ ഫ്‌ലാറ്റില്‍ പോയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഷിജി ഇടയ്ക്കിടെ വ്യവസായിയെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഫോണിലൂടെ ക്ഷണിച്ചതനുസരിച്ചാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ഫ്‌ലാറ്റിലെത്തിയത്. തുടര്‍ന്ന് ശീതളപാനീയത്തില്‍ ലഹരി ചേര്‍ത്ത് മയക്കിക്കിടത്തി നഗ്ന ചിത്രങ്ങളും വിഡിയോകളും എടുത്ത് കെണിയില്‍പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

'നഗ്ന ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി ഭീഷണി'; വ്യവസായിയില്‍ നിന്ന് 38 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍

ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഷിജി പണം ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ ആദ്യ ആഴ്ച മുതല്‍ അടുത്ത കാലം വരെ വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപ ഷിജി തട്ടി. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നപ്പോഴാണ് വ്യവസായി പരാതിയുമായി സമീപിച്ചതെന്നും പൊലീസ് പറഞ്ഞു.

Keywords:  News, Kerala, Arrest, Arrested, Threat, Crime, Police, Case, Woman, Businessman, Woman arrested for embezzling Rs 38 lakh from businessman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia