17-കാരനുമായി നാടുവിട്ട 27-കാരി പിടിയില്‍; പോക്സോ നിയമപ്രകാരം അറസ്റ്റ്


● വാട്സാപ്പ് സന്ദേശം പിന്തുടർന്നാണ് പൊലീസ് കണ്ടെത്തിയത്.
● കൊല്ലൂരിലെ ഒരു ലോഡ്ജിൽനിന്നാണ് പിടികൂടിയത്.
● യുവതിയെ കൊട്ടാരക്കര ജയിലിലേക്ക് മാറ്റി.
● വിദ്യാർത്ഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
ചേർത്തല: (KVARTHA) 17-കാരനായ വിദ്യാർത്ഥിയുമായി നാടുവിട്ട 27-കാരിയെ ചേർത്തല പൊലീസ് കൊല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പരിധിയിലെ സനൂഷയെയാണ് വിദ്യാർത്ഥിയുടെ ബന്ധുക്കളുടെ പരാതിയിൽ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസം മുൻപാണ് യുവതി വിദ്യാർത്ഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർത്ഥിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കുത്തിയതോട് പൊലീസിലും യുവതിയെ കാണാനില്ലെന്ന് കാട്ടി ഇവരുടെ ബന്ധുക്കൾ ചേർത്തല പൊലീസിലും പരാതി നൽകിയിരുന്നു. ഇവർ ഫോൺ ഉപയോഗിച്ചിരുന്നില്ലാത്തതിനാൽ കണ്ടെത്താൻ പൊലീസിന് ബുദ്ധിമുട്ടായിരുന്നു.

ഇതിനിടെ, യുവതി ബന്ധുവിന് വാട്സാപ്പിൽ സന്ദേശമയച്ചു. ഈ സന്ദേശം പിന്തുടർന്നാണ് പോലീസ് ഇരുവരെയും കൊല്ലൂരിൽനിന്ന് പിടികൂടിയത്. ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര ജയിലിലേക്ക് അയച്ചു. വിദ്യാർത്ഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
ഈ വിഷയത്തെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: 27-year-old woman arrested for fleeing with a 17-year-old.
#Cherthala #POCSO #Arrest #Crime #KeralaPolice #WhatsApp