Crime | 'മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയം', ഭാര്യ 5 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി, ഭർത്താവിന്റെ കാൽ തല്ലിയൊടിച്ചു; അറസ്റ്റ് ചെയ്ത് പൊലീസ് 

 
Woman Arranges Attack on Man Suspecting Affair; Arrested
Woman Arranges Attack on Man Suspecting Affair; Arrested

Representational Image Generated by Meta AI

● സംഭവം കർണാടകയിലെ കലബുറഗിയിൽ
● അഞ്ചു ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി
● 50,000 രൂപ അഡ്വാൻസ് നൽകി

 

കലബുറഗി: (KVARTHA) കർണാടകയിലെ ബ്രഹ്‌മാപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ജനുവരിയിൽ ഗൃഹനാഥനെ അജ്ഞാതസംഘം ആക്രമിച്ച കേസിൽ അപ്രതീക്ഷിത വഴിത്തിരിവ്. ഭാര്യ തന്നെ ഭർത്താവിന്റെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയതാണ് അന്വേഷണത്തിൽ കണ്ടെത്തി. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഭാര്യയുടെ ക്രൂരകൃത്യം എന്ന് സിറ്റി പൊലീസ് കമ്മീഷണർ എസ് ഡി ശരണപ്പ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് കമ്മീഷണർ പറയുന്നത് ഇങ്ങനെ: 'അത്തർ കോമ്പൗണ്ടിൽ താമസിക്കുന്ന വെങ്കിടേഷ് മാലിപാട്ടീൽ (62) എന്നയാളാണ് അക്രമത്തിന് ഇരയായത്. ജനുവരി 18-ന് രാത്രിയിൽ ഓർക്കിഡ് മാളിന് പിന്നിലെ റോഡിലൂടെ ഇദ്ദേഹം ബൈക്കിൽ സഞ്ചരിക്കുമ്പോൾ മൂന്ന് അജ്ഞാതർ തടഞ്ഞുനിർത്തി. കല്ലുകളും വടികളും ഉപയോഗിച്ച് കാലുകളിൽ അടിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു. ജനുവരി 19-ന് വെങ്കിടേഷ് മാലിപാട്ടീലിന്റെ മകൻ പിയൂഷ് ബ്രഹ്‌മാപുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ബ്രഹ്‌മാപുർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ സോമലിംഗപ്പ കിറദള്ളിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു. സംഘം ജനുവരി 27-ന് കേസിലെ പ്രതികളായ ജഗത് ബരാവനിലെ ആരിഫ് (39), മനോഹർ (36), ഷാബാസാർ തണ്ടയിലെ ശിവശക്തി നഗറിലെ സുനിൽ (21) എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. വെങ്കിടേഷിന്റെ ഭാര്യയാണ് ക്വട്ടേഷൻ നൽകിയതെന്ന് ഇവർ വെളിപ്പെടുത്തി. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെങ്കിടേഷിന്റെ ഭാര്യ ഉമാദേവി (61)യെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അവർ കുറ്റം സമ്മതിച്ചു.

വെങ്കിടേഷിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ഉമാദേവി സംശയിച്ചിരുന്നു. അതിനാൽ, ഭർത്താവിന്റെ കാലുകൾ തല്ലിയൊടിച്ച് വീട്ടിലിരുത്താനാണ് അവർ ക്വട്ടേഷൻ നൽകിയത്.  അഞ്ചു ലക്ഷം രൂപയ്ക്കാണ് ഉമാദേവി ക്വട്ടേഷൻ നൽകിയത്. 50,000 രൂപ അഡ്വാൻസ് നൽകി. ഉമാദേവിയുൾപ്പെടെ നാല് പ്രതികളെയും റിമാൻഡ് ചെയ്തിട്ടുണ്ട്. പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തു. 

പ്രതികൾ വെങ്കിടേഷ് മാലിപാട്ടിലിനെ മാരകമായി മർദിച്ചിരുന്നു, രണ്ട് കാലുകളും ഒടിഞ്ഞു, നടക്കാനാവാത്ത സ്ഥിതിയാണ്. ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം ഇപ്പോൾ. വെങ്കിടേഷിനെ ആക്രമിച്ചതിന് ശേഷം കുറച്ച് കഴിഞ്ഞ് ഉമാദേവിക്ക് മൊബൈൽ ഫോണിൽ ഒരു കോൾ വന്നിരുന്നു. ഓർക്കിഡ് മാളിന് പിന്നിലെ റോഡിൽ ഭർത്താവ് ബൈക്കിൽ നിന്ന് വീണതായി വിളിച്ചയാൾ അറിയിച്ചു. പിന്നീട് വെങ്കിടേഷിന്റെ മകൻ വന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു'.

മുപ്പത് വർഷം മുമ്പ് ഉമാദേവിയും വെങ്കടേഷ് മാലിപാട്ടീലും പ്രേമിച്ച് വിവാഹം കഴിഞ്ഞവരാണെന്നും പൊലീസ് പറഞ്ഞു. പിഐ സോമലിംഗപ്പയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഹെഡ് കോൺസ്റ്റബിൾമാരായ ശിവപ്രകാശ്, കേസരായ, കോൺസ്റ്റബിൾമാരായ രാമു പവാറ, നവീൻ കുമാർ എന്നിവരും ഉണ്ടായിരുന്നു. 

ഈ വാർത്തയെ കുറിച്ച് പ്രതികരണങ്ങൾ പങ്കുവെക്കുക

In Karnataka's Kalaburagi, a wife hired hitmen to attack her husband, suspecting him of infidelity.  The husband was severely injured, and the wife has been arrested. The couple had been married for thirty years.

#Crime #Infidelity #Violence #Karnataka #Kalaburagi #Attack

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia