Arrested | 'ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു'; യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍
Nov 12, 2023, 17:11 IST
ചെന്നൈ: (KVARTHA) ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കിയെന്ന കേസില്‍ യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. തമിഴ്‌നാട് ട്രിച്ചിയിലാണ് സംഭവം. പ്രദേശത്ത് പൂക്കള്‍ വില്‍ക്കുന്ന പ്രഭു എന്നയാളുടെ കൊലപാതകത്തിലാണ് പ്രഭുവിന്റെ ഭാര്യ വിനോദിനി, ഭാരതി എന്നിവര്‍ അറസ്റ്റിലായത്. അവരുടെ സഹായികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൊലീസ് പറയുന്നത്: വിനോദിനിയും ഭാരതിയുമായുള്ള ബന്ധത്തെ കുറിച്ച് പ്രഭു ചോദ്യം ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിനോദിനി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രഭുവിന് അമിതമായി ഉറക്കഗുളിക നല്‍കിയ ശേഷം ഭാരതിയുടെ സുഹൃത്തുക്കളുടെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മരണം ഉറപ്പാക്കിയ ശേശം ട്രിച്ചി-മധുര ഹൈവേയില്‍ വച്ച് മൃതദേഹം സംസ്‌കരിക്കാനായിരുന്നു പ്രതികളുടെ ഉദ്ദേശം. എന്നാല്‍ മഴ കാരണം പദ്ധതി നടപ്പിലാകാതായതോടെ മൃതദേഹം മുഫറിച്ച് കഷണങ്ങളാക്കി പുഴയിലെറിയുകയായിരുന്നു. പ്രഭുവിനെ കാണാന്‍ സഹോദരന്‍ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വിനോദിനിയോട് ചോദിച്ചപ്പോള്‍ പ്രഭു ഏതാനും ദിവസങ്ങളായി വീട്ടിലെത്തിയിട്ടില്ലെന്നായിരുന്നു മറുപടി നല്‍കിയത്.
ഇതില്‍ സംശയം തോന്നിയ ഇയാള്‍ പ്രഭു കച്ചവടം നടത്തുന്ന മാര്‍കറ്റില്‍ അന്വേഷിച്ചു. എന്നാല്‍ പ്രഭുവിനെ കുറിച്ച് വിവരം ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് സഹോദരനെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
Keywords: News, National, National News, Police, Complaint, Woman, Chennai, Arrested, Killed, Crime, Murder Case, Woman and man arrested in murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.