ലഹരി വിൽപ്പനയാരോപിച്ച് മർദ്ദനം; പൊലീസിനെതിരെയും അയൽവാസികൾക്കെതിരെയും യുവതിയുടെ പരാതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ജനുവരി ഒന്നിന് ഭർത്താവ് രജിത്തിനെ അയൽവാസി സുരേഷും സംഘവും മർദ്ദിച്ചു.
● ചോദ്യം ചെയ്യാനെത്തിയപ്പോൾ ഒന്നര വയസ്സുള്ള മകനും പരുക്കേറ്റു.
● എടക്കാട് പൊലീസ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്ന് ആരോപണം.
● എസ്.പിക്ക് പരാതി നൽകിയതോടെ തങ്ങൾക്കെതിരെ കേസെടുത്തു.
● സോഷ്യൽ മീഡിയയിൽ അപവാദം പ്രചരിപ്പിക്കുന്നതിനാൽ നാട് വിടേണ്ടി വന്നു.
കണ്ണൂർ: (KVARTHA) ലഹരി വിൽപ്പന ആരോപിച്ച് തന്നെയും ഭർത്താവിനെയും പ്രദേശവാസികളിൽ ചിലർ രാഷ്ട്രീയ സ്വാധീനത്താൽ കള്ളക്കേസിൽ കുടുക്കിയതായി തോട്ടട അമ്മുപ്പറമ്പ് സ്വദേശിനി ഹരീഷ്മ ആരോപിച്ചു. കണ്ണൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചെയ്യാത്ത കുറ്റത്തിന് തങ്ങളെ ഒറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി യുവതി പരാതിപ്പെട്ടത്
സംഭവത്തെക്കുറിച്ച് ഹരീഷ്മ പറയുന്നത് ഇങ്ങനെ:
കഴിഞ്ഞ ജനുവരി ഒന്നിന് രാത്രി പത്തരയോടെ ഭർത്താവ് പി.കെ രജിത്ത് ബൈക്കുമെടുത്ത് പുറത്ത് പോയിരുന്നു. തോട്ടട അമ്മുപ്പറമ്പ് ആശ്രമത്തിന് സമീപത്തുവെച്ച് ഭർത്താവിന്റെ കൂടെ മുൻപ് ഗ്യാസ് ഏജൻസിയിൽ ജോലി ചെയ്തിരുന്ന സുരേഷും കണ്ടാലറിയാവുന്ന രണ്ടു പേരും ചേർന്ന് മുൻ വൈരാഗ്യത്താൽ രജിത്തിനെ തടഞ്ഞു നിർത്തുകയും മർദ്ദിച്ചതിന് ശേഷം ബൈക്ക് തകർക്കുകയും ചെയ്തു.
മർദ്ദനമേറ്റ രജിത്ത് വാഹനം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി. തുടർന്ന് വാഹനം തകർത്തത് ചോദ്യം ചെയ്യുന്നതിനായി താനും രജിത്തിന്റെ സഹോദരിയും ഒന്നര വയസുള്ള മകനെയും കൂട്ടി സംഭവസ്ഥലത്തേക്ക് പോയി. എന്നാൽ അവിടെയുണ്ടായിരുന്ന സുരേഷ് ഉൾപ്പെടെയുള്ള മൂന്നംഗ സംഘം വീണ്ടും അക്രമം അഴിച്ചുവിടുകയായിരുന്നു.
ഈ സമയം രജിത്തിന്റെ സഹോദരിയുടെ കൈയ്യിലുണ്ടായിരുന്ന തങ്ങളുടെ ഒന്നര വയസുകാരൻ മകന് പരുക്കേൽക്കുകയും ചെയ്തുവെന്ന് ഹരീഷ്മ പറഞ്ഞു. ബഹളം കേട്ട് അവിടെയെത്തിയ സുരേഷിന്റെ ഭാര്യ ഗീതയും സമീപവാസികളിൽ ചിലരും ചേർന്ന് രജിത്തിനെയും തങ്ങളെയും വീണ്ടും മർദ്ദിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടക്കാട് പൊലീസ് പരുക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ചവർക്കെതിരെ പരാതി നൽകിയെങ്കിലും നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർക്കാനാണ് എടക്കാട് പൊലീസ് ശ്രമിച്ചതെന്ന് യുവതി ആരോപിക്കുന്നു.
ഇതേ തുടർന്ന് നീതി ലഭിക്കാത്തതിനാലാണ് എസ്.പിക്ക് പരാതി നൽകിയത്. എന്നാൽ ഇതിന് പിന്നാലെ, ഗീതാ സുരേഷിനെ മർദ്ദിച്ചുവെന്ന പരാതിയിൽ തന്നെയും ഭർത്താവിനെയും പ്രതി ചേർത്ത് കേസെടുക്കുകയാണ് പൊലീസ് ചെയ്തത്.
തങ്ങളുടെ കുടുംബമൊന്നാകെ ലഹരി വിൽപ്പനക്കാരാണെന്ന് ചിത്രീകരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രചരണം നടത്തുകയാണ് എതിർകക്ഷികൾ ചെയ്യുന്നത്.
ഒരു വർഷം മുൻപുള്ള ലഹരി കേസിന്റെ ദൃശ്യങ്ങളാണ് ഭർത്താവിനെതിരെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിക്കുന്നത്. ഇത് കാരണം ലക്ഷങ്ങൾ ബാങ്കിൽ കടമുള്ള തങ്ങളുടെ കുടുംബത്തിന് താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നതായും ഹരീഷ്മ പറഞ്ഞു.
ജോലി ചെയ്ത് നാട്ടിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. തങ്ങൾക്ക് നീതി നിഷേധിച്ച എടക്കാട് പൊലീസിനെതിരെയും സുരേഷിനെതിരെയും നിയമനടപടികളുമായി മുൻപോട്ടു പോകുമെന്നും ഹരീഷ്മ വ്യക്തമാക്കി. ഭർത്താവിന്റെ അമ്മയും സഹോദരിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്
Article Summary: Harishma from Thottada alleges that she and her husband were assaulted by neighbors under false drug peddling accusations. She claims Edakkad Police tried to settle the case and later booked them based on a counter-complaint. She also highlighted social media defamation forcing them to leave their home.
#Kannur #PoliceComplaint #Harishma #DrugAllegation #EdakkadPolice #KeralaNews #PressMeet #SocialMediaAbuse
